കൊച്ചി: സീേറാ മലബാര്‍ സഭ ഭൂമി തട്ടിപ്പ് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഇന്‍കം ടാക്സ് വിഭാഗം ചോദ്യം ചെയ്തു. കൊച്ചി കച്ചേരിപ്പടിയിലുള്ള കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. വൈകിട്ട് മൂന്നു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ആറുമണിക്കൂര്‍ നീണ്ടു.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിവരം ചോര്‍ന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു. മാധ്യമശ്രദ്ധ മഴക്കെടുതിയിലേക്ക് തിരിഞ്ഞതോടെയാണ് ആലഞ്ചേരിയെ വിളിപ്പിച്ചത്.