Image

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഇന്ന് തിരി തെളിയും; മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 10 August, 2018
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഇന്ന് തിരി തെളിയും; മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.
ടെക്‌സാസ് : കൊപ്പേല്‍ സെന്റ് അല്‍ഫോസാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടെക്‌സാസ് ഒക്ലഹോമ റീജണ്‍ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് സ്‌പോണ്‍സേര്‍ഡ് ബൈ ഡാളസ് മച്ചാന്‍സ് ഗ്രൂപ്പ് കായിക മേളക്ക് ഇന്ന് തിരിതെളിയും. ആഗസ്റ്റ് 10 വെള്ളി വൈകുന്നേരം 8 മണിക്ക് സെന്റ് അല്‍ഫോന്‍സാ ഹാളില്‍ നടക്കുന്ന ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിക്കും.

സതേണ്‍ റീജണിലെ വൈദീകരും വിശ്വാസി സമൂഹവും പങ്കെടുത്തു യുവജന പ്രതിനിധികളുടെ കാഴ്ച സമര്‍പ്പണത്തോടെയുളള വി. കുര്‍ബാന വൈകുന്നേരം സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ 6:50 നു ആരംഭിക്കും.

മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികനായിരിക്കും. തുടര്‍ന്നു ദേവാലയാങ്കണത്തില്‍ നിന്ന് പരേഡും ബാന്‍ഡും ഉദഘാടന വേദിയിലേക്ക് നടക്കും. സതേണ്‍ റീജണിലെ കുട്ടികളും യുവജനങ്ങളും പരേഡില്‍ പങ്കെടുക്കും. തുടര്‍ന്ന് ഓപ്പണിങ് സെറിമണി, കുട്ടികള്‍ പങ്കെടുത്തുള്ള വര്‍ണാഭമായ റിഥംസ് കള്‍ച്ചറല്‍ പ്രോഗ്രാംസ് എന്നിവ വേദിയില്‍ അരങ്ങേറും.

യുവജങ്ങളുടെ പ്രാതിനിധ്യവും പ്രാമുഖ്യവുമാണ് ഐപിഎസ്എഫ് 2018 ന്റെ പ്രത്യേകതയെന്ന് ഫെസ്റ്റ് ചെയര്‍മാന്‍ ഫാ. ജോണ്‍സ്റ്റി തച്ചാറ പറഞ്ഞു. ഏവരെയും ഹാര്‍ദ്ദവമായി സ്വീകരിക്കുവാന്‍ ഫെസ്റ്റ് ഒരുങ്ങിയതായി ഫാ. ജോണ്‍സ്റ്റിയും, ഇവന്റ് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യനും അറിയിച്ചു.

ശനിയും ഞായറും കായികമേളയിലെ എല്ലാ മത്സരങ്ങളും ഫ്രിസ്‌കോ ഫീല്‍ഡ് ഹൗസ് യുഎസ്എ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. രണ്ടായിത്തില്പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു 14 വേദികളിയായി നടക്കുന്ന ഈ സ്‌പോര്‍ട്‌സ് മേള ഇത്തവണ യുവജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമാകും. ഫെസ്റ്റിന്റെ സമാപന പരിപാടികളില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പങ്കെടുക്കും.

youtube promo video link


ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഇന്ന് തിരി തെളിയും; മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഇന്ന് തിരി തെളിയും; മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക