Image

കോളജ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 17കാരന്‍ അറസ്റ്റില്‍

Published on 11 August, 2018
കോളജ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച  17കാരന്‍ അറസ്റ്റില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കോളജ്‌ വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ്‌ ഇയാള്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 17കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന്‌ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായി.

ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോടൊപ്പം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. ഇവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഗര്‍ഭം അലസിപ്പിക്കാനാകാതെ ഇവര്‍ തൊഴിലാളിയുടെ കൂടെ അയാളുടെ നാട്ടലേക്ക്‌ പോയി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കുന്നംകുളം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും തൊഴിലാളിയേയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടത്തിയില്‍ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന്‌ നല്‍കിയ മൊഴിയിലാണ്‌ സംഭവം വിവരിച്ചത്‌. തുടര്‍ന്ന്‌ ബന്ധുവായ 17കാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂവനൈല്‍ ഹോമിലേക്ക്‌ അയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക