Image

ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുവാന്‍ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം-ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ്

ഷാജി രാമപുരം Published on 11 August, 2018
ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുവാന്‍ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം-ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ്
ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സുവിശേഷ മഹായോഗത്തില്‍ തുടക്ക ദിവസം വചന ദൂത് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മലങ്കര കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പും തിരുവല്ലാ രൂപതയുടെ അധിപനും ആയ ഡോ.തോമസ് മാര്‍ കൂറിലോസ്.

ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുവാന്‍ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം എന്നും, വേദനിക്കുന്നവന്റെ വേദന മനസ്സിലാക്കുമ്പോള്‍ ആണ് വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുവാന്‍ ഒരു വിശ്വാസിക്ക് സാധിക്കൂ എന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

ആശയ വിനിമയം വേണ്ടവിധം ഇന്ന് നടക്കുന്നില്ലാ എന്നും, പ്രതിസന്ധികളില്‍ പതറാതെ സേവന മനോഭാവമുള്ളവരാകുവാന്‍ മനുഷ്യര്‍ തയ്യാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും മാര്‍ത്തോമ്മ സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.യൂയാക്കിം മാര്‍ കൂറിലോസ് സമ്മേളനത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

കണ്‍വെന്‍ഷന്‍ ഇന്നും നാളെയും വൈകീട്ട്(ശനി, ഞായര്‍) 6 മണിക്ക് ആരംഭിക്കും. കെ.ഇ.സി.എഫ്. പ്രസിഡന്റ് റവ.ഫാ.മത്തായി മണ്ണൂര്‍ വടക്കതില്‍ സ്വാഗതവും, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ നന്ദിയും അറിയിച്ചു. ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള 40 അംഗങ്ങള്‍ അടങ്ങുന്ന ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുവാന്‍ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം-ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ്
ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുവാന്‍ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം-ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ്
ഒന്നിനോടും പ്രത്യേക മമത ഇല്ലാതെ കാര്യങ്ങളെ കണ്ട് ജീവിക്കുവാന്‍ സാധിക്കുന്നതായിരിക്കണം സന്യാസ ജീവിതം-ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ്
Join WhatsApp News
Let it go- your EGO 2018-08-11 06:08:50
Even the mighty Mayans are gone forever
Nothing is permanent
kill your EGO while you are strong.
bad Ego spreads like wildfire especially if you are a leader.
good deeds may spread slow
but nothing will last forever
kill your greed, it is your Ego
Share what you can,
when you go, you are gone forever
you can take nothing with you
you are not going too far either
you are simply going to be broken down to the Earthly elements you are made off
Nothing belonged to you,
your Ego deceived you to dream and possess.
Let 'IT' go, Let it go
simply merge into the vast fullness of Nature.

andrew
ഡോ.ശശിധരൻ 2018-08-11 14:05:33

ജീസസ് മരിച്ചു പോയിട്ട് എത്രയോ സഹസ്രാബ്ദങ്ങൾ കടന്നു പോയി .എന്നിട്ടും യേശുനാഥന്റെ സത് പ്രവർത്തിയിലൂടെ  യേശു ഇന്നും എന്നും നമ്മുടെ സമൂഹമനസ്സിൽ  ജീവിക്കുന്നു ,ജീവിച്ചുകൊണ്ടേയിരിക്കുന്നു . മായൻസ് സമൂഹത്തിന്  നൽകിയ സംഭാവനകൾ ഒട്ടനവധിയാണ് .ഇന്നത്തെ ആധുനിക കലണ്ടറുകളും ,പല രഹസ്യ ഏജൻസികളും ഉപയോഗിക്കുന്ന രഹസ്യമായ  കോഡുകളും ,സിമ്പലുകളും  മായൻ സംസ്ക്കാരത്തിന്റെ സംഭാവനകളാണ് .അതിനാൽ മായൻസ് ഇന്നും സമൂഹമനസ്സിൽ മായാതെ ജീവിച്ചു നിലനിൽക്കുന്നു .മമത്വ ബോധമില്ലാതെ ഒന്നിനോടും ഒട്ടിച്ചേരലില്ലാത്ത ജീവിതമാണ് ഏറ്റവും നല്ല മനുഷ്യജീവിതമെന്ന  ബിഷപ്പിന്റെ സന്ദേശം വർത്തമാന സമൂഹത്തിനോടുള്ള ഏറ്റവും ഉചിതമായ സന്ദേശമാണെന്നതിൽ ഒട്ടും സന്ദേഹമില്ല .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക