ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന്
എല്ലാ സഹായവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍
ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.
കഴിഞ്ഞ അഞ്ചു
പതിറ്റാണ്ടിനിടെ കേരളത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തത്തില്‍ ഒട്ടേറെ ആള്ക്കാര്
മരിച്ചതായും വലിയ സാമ്ബത്തിക നഷ്ടമുണ്ടായതായും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന്
പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു.