Image

സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു

Published on 11 August, 2018
സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് നല്‍കിവരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഇന്‍ഷുറന്‍സ് പരീരക്ഷ നിര്‍ത്തലാക്കുന്നത്. യാത്രക്കിടെയുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിച്ചാല്‍ പരമാവധി 10 ലക്ഷം രൂപ ആശ്രിതര്‍ക്കു നല്‍കുന്ന പദ്ധതിയാണിത്.

ബുക്ക് ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ക്ക് മാത്രം തിരഞ്ഞെടുക്കാം എന്നരീതിയിലായിരിക്കും ഇന്‍ഷുറന്‍സിന്റെ പുതിയ പരിഷ്‌കരണം. 2017 ഡിസംബര്‍ മുതലാണ് റെയില്‍വേ യാത്രക്കാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിത്തുടങ്ങിയത്. അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം, പരുക്കേറ്റാല്‍ രണ്ടു ലക്ഷം എന്നിങ്ങനെയാണു നല്‍കിയിരുന്നത്. 

റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച പുതിയ ഉത്തരവ് ദിവസങ്ങള്‍ക്കകം പുറത്തിറങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക