Image

മലങ്കര അതിഭദ്രാസനത്തിലെ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മുന്നേറുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 30 March, 2012
മലങ്കര അതിഭദ്രാസനത്തിലെ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മുന്നേറുന്നു
ന്യൂയോര്‍ക്ക്‌: സുറിയാനി സഭയുടെ മലങ്കര അതിഭദ്രാസനത്തിന്റെ ഇരുപത്തിയേഴാമത്‌ വാര്‍ഷിക കുടുംബമേളയും യൂത്ത്‌ കോണ്‍ഫറന്‍സും ജൂലൈ 26 മുതല്‍ 29 വരെ മെരിലാന്റിലെ മൗണ്ട്‌ സെന്റ്‌ മേരീസ്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നതിന്റെ റീജിയണല്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ധൃതഗതിയില്‍ നടന്നുവരുന്നു.

മാര്‍ച്ച്‌ മൂന്നിന്‌ ഞായറാഴ്‌ച പെന്‍സില്‍വേനിയാ സംസ്ഥാനത്തെ കിക്ക്‌ ഓഫ്‌ കര്‍മ്മം ഫിലാഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍?വി.കുര്‍ബ്ബാനയ്‌ക്കു ശേഷം നടന്ന ചടങ്ങില്‍ വച്ച്‌ ഭദ്രാസന മെത്രാപ്പോലീത്താ അഭി. യല്‍ദോ മോര്‍ തീത്തോസ്‌ നിര്‍വ്വഹിച്ചു.

യുവജനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കി നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബസംഗമത്തെ ഒരു യുവസാഗരമാക്കി മാറ്റാന്‍ യുവജനവിഭാഗത്തിന്റെ ഭക്തസംഘടന (MGSOSA)യുടെ ജനറല്‍ സെക്രട്ടറിയും, സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകാംഗവുമായ റവ.ഡീ.ഷെറില്‍ മത്തായിയുടെ നേതൃത്വത്തില്‍ പബ്ലിസിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു. ഭദ്രാസനത്തിന്റെ ഈ വാര്‍ഷികമേളയില്‍ പ്രായഭേദമെന്യേ എല്ലാ വിശ്വാസികളും സംബന്ധിച്ച്‌ വിജയപ്രദമാക്കുവാന്‍ ആര്‍ച്ചു ബിഷപ്പ്‌ മോര്‍ തീത്തോസ്‌ അഹ്വാനം ചെയ്‌തു.

ഇത്തവണത്തെ കുടുംബമേളയില്‍ മുഖ്യാതിഥികളായി മലങ്കരയില്‍ നിന്നും അഭിവന്ദ്യരായ തോമസ്‌ മോര്‍ തീമോത്തിയോസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമോസ്‌, സിറിയയില്‍ നിന്നും മത്യാസ്‌ നയീസ്‌ മോര്‍ ഫീലക്‌സീനോസ്‌ എന്നീ പിതാക്കന്മാരും, പരി. പാത്രിയര്‍ക്കീസ്‌ ബാവായുടെ പേര്‍സണല്‍ സെക്രട്ടറി വന്ദ്യ മാത്യൂസ്‌ കരിമ്പനയ്‌ക്കല്‍ റമ്പാനും പങ്കെടുക്കുന്നതാണ്‌. ഇവരെക്കൂടാതെ അമേരിക്കയിലെ ഈസ്റ്റേണ്‍ സിറിയന്‍ ഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ്‌ മോര്‍ സിറിള്‍ അഫ്രേം കരീം, അമേരിക്കയിലെ ക്‌നാനായ ഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ്‌?ആയൂബ്‌ മോര്‍ സില്‍വാനോസ്‌ എന്നീ പിതാക്കന്മാരും വിശിഷ്ടാതിഥികളായുണ്ടാവും. സമ്മേളനത്തിന്റെ ചിന്താവിഷയം,
`ആശയില്‍ സന്തോഷിപ്പീന്‍, കഷ്ടതയില്‍ സഹിഷ്‌ണത കാണിപ്പീന്‍, പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പീന്‍' (റോമര്‍ 12:12) എന്നുള്ളതാണ്‌.

ഭദ്രാസന കൗണ്‍സില്‍ മെമ്പറും, രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ശ്രീ ജിജോ ജോസഫ്‌ സമ്മേളനസ്ഥലത്തെ വിവിധ സൗകര്യങ്ങളെക്കുറിച്ച്‌ സദസ്സിന്‌ വിശദീകരിച്ചു. നാലും അഞ്ചും ബെഡ്‌റൂമുകളുള്ള അപ്പാര്‍ട്ടുമെന്റ്‌ സമുച്ചയങ്ങളാണ്‌ ഏവര്‍ക്കും താമസത്തിനായി ഒരുക്കിയിരിക്കുന്നതെന്നും, പ്രാദേശികതലത്തില്‍ നടന്നുവരുന്ന രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങളിലൂടെ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെവരുന്നവര്‍ക്ക്‌ ഓണ്‍ലൈനില്‍ ഫോം പൂരിപ്പിച്ച്‌ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ www.malankara.com എന്ന ഭദ്രാസന വെബ്‌സൈറ്റില്‍ ഉണ്ടെന്നും അറിയിച്ചു. തുടര്‍ന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകട്രസ്റ്റി ശ്രീ ജോസഫ്‌ കുര്യാക്കോസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോമും ചെക്കും സ്വീകരിച്ചു കൊണ്ട്‌ അഭി.മെത്രാപ്പോലീത്താ അന്നത്തെ കിക്ക്‌ ഓഫിന്റെ ആരംഭം കുറിച്ചതിന്റെ പിന്നാലെ ഇടവകാംഗങ്ങളായ നിരവധിയാളുകള്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌ത്‌  കുടുംബസംഗമത്തില്‍ സീറ്റുകള്‍ക്ക്‌ ഉറപ്പു വരുത്തി.

ഇടവക വികാരി റവ.ഫാ.ജോയി ജോണ്‍, റവ.ഡീ.ഷെറില്‍ മത്തായി, ഭദ്രാസന ജോയിന്റ്‌ ട്രഷററും പബ്ലിസിറ്റി കോര്‍ഡിനേറ്ററുമായ ശ്രീ. സാജു കെ. പൗലൂസ്‌ മാറോത്ത്‌, കൗണ്‍സിലംഗം ശ്രീ.ജിജോ ജോസഫ്‌ , ഇടവക സെക്രട്ടറി ശ്രീ. സിജു ജോണ്‍, ഭദ്രാസന മുന്‍ ട്രഷറാര്‍ ഷെവ.ഏബ്രഹാം മാത്യു, ഷെവ.ജോണ്‍ റ്റി. മത്തായി, പള്ളി മാനേജിംഗ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ കിക്കോഫിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
മലങ്കര അതിഭദ്രാസനത്തിലെ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മുന്നേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക