മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചത് അലന്‍സിയര്‍ ആയിരുന്നില്ല പകരം ഈ സംവിധായകനായിരുന്നു
FILM NEWS
13-Aug-2018

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടയില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചു എന്ന് പറഞ്ഞ് വലിയ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അലന്‍സിയര്‍. എന്നാല്‍, താന്‍ കാണിച്ച ആംഗ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും താന്‍ പ്രതിഷേധിക്കുകയല്ല അനുഭാവം കാണിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി അലന്‍സിയര്‍ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചത് മറ്റൊരാളാണ്. മികച്ച കുട്ടികളുടെ ചിത്രം ഒരുക്കിയ സംവിധായകന്‍ ടി. ദീപേഷ്. പുരസ്‌കാരം സ്വീകരിക്കാനെത്തിയ ദീപേഷ് മോഹന്‍ലാലിനെ കണ്ടെന്നു പോലും നടിക്കാതെ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments