Image

ഡാളസ് ഗുരു ജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കി

പി പി ചെറിയാന്‍ Published on 20 August, 2018
ഡാളസ്  ഗുരു  ജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കി
ഡാളസ്; മഹാപ്രളയത്തിന്റെ ദുരിതക്കടലില്‍ ആടിയുലയുന്ന കേരളജനതക്കു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വിപുലമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരുന്ന ഈ  വര്‍ഷത്തെ  ഗുരു ജയന്തി ചടങ്ങുകള്‍  ഒഴിവാക്കിയതായും, അതിനു  പകരമായി പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുന്ന മലയാളി സഹോദരങ്ങളുടെ താല്‍ക്കാലിക ആശ്വാസത്തിനായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായും  ഫണ്ട് ശേഖരണവും, പ്രാര്‍ത്ഥന യോഗങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഈ സംരംഭത്തില്‍ സഹായസഹകരങ്ങള്‍ നല്‍കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍നമ്പറിലോ  ഈമെയിലിലോ ബന്ധപ്പെടണമെന്നതും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്  (317)-64-SNMNT  ഇമെയില്‍  info@snmnt.org

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക