ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. ചാള്‍സ് കോതേരിത്തറ (37) ആണു ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് വെടിയേറ്റു മരിച്ചത്.
മോഷണത്തിനു ശ്രമിച്ച അക്രമി വെടി വയ്ക്കുകയയിരുന്നു എന്നാണു നിഗമനം. കാര്‍ തുറന്നു കിടക്കുകയായിരുന്നു.
സംഭവത്തിനു ദ്രുക്സാക്ഷികളില്ല. ക്യാമറയില്‍ ദ്രുശ്യങ്ങളുണ്ടോ എന്നു പോലീസ് അറിയിച്ചിട്ടില്ല. മ്രുതദേഹം ഇപ്പോഴും മെഡിക്കല്‍ എക്സാമിനറുടെ പക്കലാണ്.
എഞ്ചിനിയറാണു ചാള്‍സ്. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും പുത്രനാണ്.
ഭാര്യ സീന ബാബുക്കുട്ടി.വി.വി.ബാബുക്കുട്ടി സി.പി.എയുടെ പുത്രീ ഭര്‍ത്താവാണു ചള്‍സ്.
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)പ്രസിഡന്റ് ജോഷ്വാ ജോര്‍ജും മറ്റും കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു