Image

സഹായം നല്‍കിയ എല്ലാ സംസ്ഥാനങ്ങള്‍ക്കും നന്ദി അറിയിച്ച്‌ ധനമന്ത്രി ഡോ. തോമസ് ഐസക്.

Published on 21 August, 2018
സഹായം നല്‍കിയ എല്ലാ സംസ്ഥാനങ്ങള്‍ക്കും നന്ദി അറിയിച്ച്‌ ധനമന്ത്രി ഡോ. തോമസ് ഐസക്.

 പ്രളയക്കെടുതിയില്‍ നിന്നും കരകയറിയ കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. സഹായം നല്‍കിയ എല്ലാ സംസ്ഥാനങ്ങള്‍ക്കും നന്ദി അറിയിച്ച്‌ ധനമന്ത്രി ഡോ. തോമസ് ഐസക്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദുരന്തത്തില്‍ നിരവധി സംസ്ഥാനങ്ങാളാണ് കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ 153 കോടി രൂപ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സഹായമായി ലഭിച്ചു.ഇതില്‍ തെലുങ്കാനയാണ് 25 കോടി നല്‍കി കേരളത്തെ സാമ്ബത്തികമായി ഏറ്റവും അധികം സഹായിച്ചത്. മഹാരാഷ്ട്ര 20 കോടി, ഉത്തര്‍പ്രദേശ് 15 കോടി, മധ്യപ്രദേശ്, ഡല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍,ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവര്‍ 10 കോടി, തമിഴ്‌നാട്, ഒഡീഷ അഞ്ച് കോടി, ആസാം മൂന്ന് കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച സഹായം.

ഇത് കൂടാതെ, തമിഴ്‌നാട്ടില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍, മഹാരാഷ്ട്രയില്‍ നിന്ന് മെഡിക്കല്‍ ടീം തുടങ്ങി മറ്റ് അനേകം സഹായങ്ങളും കേരളത്തിന് ലഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക