Image

സോണി എറിക്സന്‍ ടെന്നീസ്: പേസ് സഖ്യത്തിന് കിരീടം

Published on 01 April, 2012
സോണി എറിക്സന്‍ ടെന്നീസ്: പേസ് സഖ്യത്തിന് കിരീടം

മിയാമി: സോണി എറിക്സണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ പേസ്- സ്റ്റഫനേക് സഖ്യത്തിന് കിരീടം. രണ്ടാം സീഡുകളായ മാക്സ് മിര്‍നി- ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തേയാണ് ഇന്തോ- ചെക് ജോടി തകര്‍ത്തത്. സ്കോര്‍: 3-6, 6-1, 10-8.

ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം ശക്തമായ തിരിച്ചു വരവാണ് ഇവര്‍ നടത്തിയത്.

 ഇതോടെ എ.ടി.പി വേള്‍ഡ് ടൂര്‍ ചരിത്രത്തില്‍ 50 കിരീടങ്ങള്‍ നേടിയ 24 ത്തെ കളിക്കാരനാണ് ഇന്ത്യന്‍ വെറ്റന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക