Image

ഇന്ത്യന്‍ നസ്രാണിഅസോസിയേഷന്‍ കാരുണ്യത്തിന്റെ കൈത്തിരിയുമായി രംഗത്ത്

ജോര്‍ജ് ജോണ്‍ Published on 22 August, 2018
ഇന്ത്യന്‍ നസ്രാണിഅസോസിയേഷന്‍ കാരുണ്യത്തിന്റെ കൈത്തിരിയുമായി രംഗത്ത്
ഹാമം: കേരളത്തില്‍  അസാധാരണമായ പ്രളയവും കാലവര്‍ഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ട, കേരളത്തിലെ   സഹോദരങ്ങളെ സഹായിക്കുന്നതിനായി  ഇന്ത്യന്‍ നസ്രാണി  അസോസിയേഷന്റെ നേത്യുത്വത്തി വിവിധ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു കൈകോര്‍ക്കുന്നു. അസോസിയേഷന്‍ നേത്യുത്വം നല്‍കുന്ന റിലീഫ് ഫണ്ടിലേക്ക് നിരവധി പേര്‍  തങ്ങളുടെ സംഭാവനകള്‍ നല്‍കി കഴിഞ്ഞു.

പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന തുക കൂടാതെ അസോസിയേഷന്റെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന തുകയും കൂട്ടി,  ഭാവന  നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.  ഇതിനായി സഹകരിച്ച എല്ലാ മലയാളികളെയും ഏറെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം തുടര്‍ന്നും നിങ്ങളുടെ സഹായസഹകരണങ്ങള്‍  ഇന്ത്യന്‍ നസ്രാണി   അസോസിയേഷന്‍ അഭ്യര്‍ഥിക്കുന്നു. ഉറ്റവരെയും ഉടയവരെയും എല്ലാം എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ സഹോദരങ്ങള്‍ക്ക് താങ്ങും തണലും ആകുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. ഈ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ നസ്രാണി അസ്സോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ സാമ്പത്തികമായി സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള ഓരോ വ്യക്തിയെയും ഹ്യുദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉമ്മന്‍ കോയിപ്പുറത്ത് (പ്രസിഡന്റ്  ) ടെലഫോണ്‍: 02583918208; ജോണി പുത്തന്‍വീട്ടില്‍ (സെക്രട്ടറി) ടെലഫോണ്‍: 052545773;  ജോര്‍ജുകുട്ടി മലയില്‍  (കോഓര്‍ഡിനേറ്റര്‍) ടെലഫോണ്‍: 023819977283

ഇന്ത്യന്‍ നസ്രാണിഅസോസിയേഷന്‍ കാരുണ്യത്തിന്റെ കൈത്തിരിയുമായി രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക