Image

യുപിഎ കാലത്തെ നയം തിരുത്തണം, യുഎഇ സഹായം സ്വീകരിക്കണം: ആന്റണി

Published on 22 August, 2018
യുപിഎ കാലത്തെ നയം തിരുത്തണം, യുഎഇ സഹായം സ്വീകരിക്കണം: ആന്റണി
പ്രളയ ബാധയെത്തുടര്‍ന്ന് കോടികളുടെ നാശനഷ്ടം പേറുന്ന കേരള സര്‍ക്കാരിന് യുഎഇ നല്‍കാമെന്നു പറഞ്ഞ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ.ആന്റണി. യുപിഎ കാലത്ത് വിദേശ സഹായങ്ങള്‍ സ്വീകരിക്കാമെന്ന് തീരുമാനമെടുത്തിരിക്കാം. പക്ഷേ, ആവശ്യവും അവസരവും മനസിലാക്കി അത് നിലവിലെ സര്‍ക്കാര്‍ തിരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.

പ്രളയബാധയുമായി ബന്ധപ്പെട്ടോ തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടോ ഒരു വിവാദത്തിനും താനില്ലെന്നു പറഞ്ഞ ആന്റണി സംസ്ഥാനം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടതെന്നും പറഞ്ഞു. അതേസമയം, പ്രളയ ബാധയുടെ സമയത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനത്തിന്റെ കുറവ് വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക