വീണ്ടുംസഹായമെത്തിക്കുമെന്ന് ഫോമാ പ്രസിഡന്റ്ഫിലിപ്പ്ചാമത്തില്‍
fomaa
23-Aug-2018

കേരളത്തത്തിന്റെ പ്രളയക്കെടുതിക്കൊപ്പം കയ്യും മെയ്യും മറന്നു സഹായവുമായി ഫോമാ. ഫോമയുടെ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കോട്ടയത്ത് തുടക്കമായതായി ഫോമാപ്രസിഡന്റ്ഫിലിപ്പ്ചാമത്തില്‍ അറിയിച്ചു. ഫോമ ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാംപറമ്പില്‍, ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമയുടെ സജീവ സംഘാടകന്‍ സജി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുത്തത്.
കോട്ടയം ജില്ലയിലെ കല്ലറ കടുത്തുരുത്തി മാഞ്ഞൂര്‍ മധുരവേലി പ്രദേശങ്ങളിലെ ക്യാമ്പുകളിലായി ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍ സാധനങ്ങള്‍ ,മറ്റു അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ചുനല്‍കി .
പത്തനം തിട്ട ,ചെങ്ങന്നൂര്‍ തുടങ്ങിയ മേഖലകളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ദുരിത ബാധിതരുടെ അടിയന്തിര സഹായം ആവശ്യംഅറിഞ്ഞു എത്തിക്കുവാന്‍ ആണ് ഇനിയും ശ്രമിക്കുന്നത് . പെട്ടന്നുള്ള സഹായമായി ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക് വീടുകള്‍ വൃത്തിയാക്കുന്നതിന് സാമഗ്രികള്‍ നല്‍കും .
ഒന്നാം ഘട്ട സഹായമായി ഫോമാ പ്രസിഡന്റ്ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ തിരുവല്ല ,നിരണം ,തലവടി ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തിയിരുന്നു . ഇപ്പോള്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യമായി വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ആണ്ഫോമാ നല്‍കുന്നത് കടുത്തുരുത്തി ദുരിതാശ്വാസ ക്യാംപിലെത്തിയ എം .എല്‍ .എ മോന്‍സ്ജോസഫ് കേരളത്തിലെ വിവിധ ജില്ലകളില്‍ ഫോമായുടെ നേതൃത്വത്തില്‍ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രശംസിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സുനു വെട്ടിക്കാട്ട് പറമ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ രാജു തുടങ്ങിയവര്‍ ഫോമാ പ്രസിഡണ്ട്ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് മാത്യു, ജോയിന്‍ സെക്രട്ടറി സാജു ജോസഫ് , ജോയിന്‍ ട്രഷറര്‍ ജെയിന്‍ കണ്ണച്ചാംപറമ്പില്‍, കൂടാതെ സാമ്പത്തിക സഹായംഎല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.കേരളത്തിന്റെ വിഷമഘട്ടങ്ങളില്‍ തണലായി നില്‍ക്കുവാന്‍ ഫോമയുടെ തുടര്‍ പ്രവര്‍ത്തങ്ങളില്‍ പിന്തുണയുമായി അമേരിക്കന്‍ മലയാളികള്‍ ഒപ്പം ഉണ്ടാകുമെന്ന് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു .

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments