Image

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കേന്ദ്ര സേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സ്വീകരണവും യാത്രയയപ്പും

Published on 26 August, 2018
 രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കേന്ദ്ര സേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സ്വീകരണവും യാത്രയയപ്പും

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കേന്ദ്ര സേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സ്വീകരണവും യാത്രയയപ്പും നല്‍കും. 4073 പേരടങ്ങുന്ന കേന്ദ്ര സേനയാണ് സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്തത്.

കര-നാവിക- വ്യോമ സേനകള്‍ക്ക് പുറമെ കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, ബിഎസ്‌എഫ് എന്നീ സേനാ വിഭാഗങ്ങള്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

വൈകീട്ട് 6ന് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, പി.എച്ച്‌ കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക