Image

സൗദി മലയാളി ട്രൈലെര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഫെസ്റ്റ് 2018 സംഘടിപ്പിച്ചു

Published on 28 August, 2018
സൗദി മലയാളി ട്രൈലെര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഫെസ്റ്റ് 2018 സംഘടിപ്പിച്ചു
റിയാദ് സൗദിഅറേബ്യയിലെ ട്രൈലെര്‍ വാഹനം ഓടിക്കുന്ന മലയാളി ഡ്രൈവര്‍മാരുടെ സംഘടനയായ സൗദി അറേബ്യ മലയാളി ട്രൈലെര്‍ അസോസിയേഷന്‍ (സാംട്ട) ഫെസ്റ്റ് 2018  റിയാദ് സുലൈയിലുള്ള കാനൂ ഇസ്ത്രഹയില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.   മൂന്ന് മാസം മുന്‍പ് രൂപികരിച്ച സംഘടനയില്‍ ഇരുന്നൂറില്‍ പരം അംഗങ്ങളാണ് ഉള്ളത്.സൗദിയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളി ട്രെയിലര്‍ ഡ്രൈവര്‍മാര്‍ സംഘടനയിലുണ്ട് അവരുടെ ഒത്തുചേരല്‍ കൂടിയായിരുന്നു സാംട്ട ഫെസ്റ്റ്.

സാംസ്‌കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് റാഫി അബാളി അധ്യക്ഷത വഹിച്ചു.ഷാജഹാന്‍ കല്ലമ്പലം, ഉമ്മര്‍ മുക്കം, ആനി സാമുവല്‍ ,അയൂബ് കരൂപടന്ന, തജ് വീര്‍ സദ്വ, ഇല്ല്യാസ്,കുഞ്ഞാപ്പ ബെസ്റ്റ് കാര്‍ഗോ തുടങ്ങിയവര്‍ ആശംസനേര്‍ന്ന് സംസാരിച്ചു.സെക്രട്ടറി കമാല്‍ കോട്ടക്കല്‍ സ്വാഗതവും, ട്രഷര്‍ സിദ്ധീഖ് ഷൗക്കത്ത് നന്ദിയും പറഞ്ഞു.

ആഘോഷത്തോടനുന്ബന്ധിച്ചു പ്രതിനിധിസമ്മേളനം കലാ സാംസ്‌കാരിക പരിപാടികള്‍ പത്തില്‍ പരം ടീമുകള്‍ അണിനിരന്ന വടംവലി മത്സരം, തീറ്റ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു വിജയികള്‍ക്ക് നജുമുന്നീസ ഷാജഹാന്‍ , കെ.കെ.സാമുവല്‍ .തജ് വീര്‍ എനട്രോഫികള്‍ സമ്മാനിച്ചു.വടംവലി മത്സരത്തിലെ വിജയികള്‍ സമ്മാനമായി ലഭിച്ച ആയിരം റിയാല്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഘടനക്ക് കൈമാറി

തുടര്‍ന്ന് സത്താര്‍ മാവൂരിന്റെ നേതൃത്തത്തില്‍ ഗാനസന്ധ്യയും അരങ്ങേറി . കേരളത്തിലെ പ്രളയക്കെടുതിയില്‍ വലയുന്ന ജനങ്ങളെ സഹായിക്കുന്നതിനായി ധനസമാഹരണവും സംഘടന നടത്തുകയുണ്ടായി റഷീദ് കോഴികോട്, ശിവദാസന്‍, ഭദ്രന്‍, കുഞ്ഞു .സക്കീര്‍ ,സുനില്‍ ,സജികുമാര്‍, ബിജീഷ്, ഷിബു ,നൌഷാദ് ബാബു ,ഷെരീഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു..

സൗദി മലയാളി ട്രൈലെര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഫെസ്റ്റ് 2018 സംഘടിപ്പിച്ചു
സൗദമലയാളി ട്രൈലെര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഫെസ്റ്റ് 2018 ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക