Image

എംജിഎം സ്റ്റഡി സെന്റര്‍ ; ക്ലാസുകള്‍ സെപ്റ്റംബര്‍ 9 ന് ആരംഭിക്കും

ഷോളി കുമ്പിളുവേലി Published on 29 August, 2018
എംജിഎം സ്റ്റഡി സെന്റര്‍ ; ക്ലാസുകള്‍ സെപ്റ്റംബര്‍ 9 ന് ആരംഭിക്കും
ന്യൂയോര്‍ക്ക് 
 ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ പുതിയ തലമുറ മാതൃഭാഷയും ഭാരതീയ കലകളും പഠിക്കുന്നതിനായി 21 വര്‍ഷം മുമ്പ് ആരംഭിച്ച എംജിഎം സ്റ്റഡി സെന്റിന്റെ 22-ാം അധ്യായന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ 9 ഞായറാഴ്ച ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ റവ. ഫാ. നൈനാന്‍ റ്റി. ഈശോ അറിയിച്ചു.
1997 സെപ്റ്റംബര്‍ 14 നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണ്ണബാസ് തിരുമേനി ഉദ്ഘാടനം ചെയ്ത് ആശീര്‍വദിച്ച എംജിഎം സ്റ്റഡി സെന്റര്‍ വിജയകരമായ 21 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സ്‌കൂളില്‍ നിന്നും സംഗീതവും നൃത്തവും പ്രസംഗവുമൊക്കെ അഭ്യസിച്ച കുട്ടികള്‍, ഫോമാ, ഫൊക്കാന തുടങ്ങിയ സംഘടനകള്‍ നടത്തുന്ന കലാ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

മാതൃഭാഷയായ മലയാളം കൂടാതെ നൃത്തം, സംഗീതം, പിയാനോ, വയലിന്‍, പ്രസംഗം, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങി നിരവധി ഇനങ്ങളില്‍ വിദഗ്ധ അധ്യാപകരാല്‍ ക്ലാസുകള്‍ നല്‍കി വരുന്നു. യോങ്കേഴ്‌സ് പബ്ലിക് സ്‌കൂള്‍ No.29 ല്‍ എല്ലാ ഞായറാഴ്ചയും മൂന്നു മുതല്‍ രാത്രി എട്ടു മണിവരെയാണ് ക്ലാസുകള്‍. ഈ വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചതായി ഫാ. നൈനാന്‍ റ്റി. ഈശോ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ. നൈനാന്‍ റ്റി. ഈശോ : 914 645 0101

അഡ്രസ് : 49 Croydon Rd, Yonkers.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക