Image

അശോകന്‍ ചരുവിലിനെ അസഭ്യംവിളിച്ച് വി ടി ബലറാം, സഹതാപം മാത്രമെന്ന് ചരുവില്‍

Published on 30 August, 2018
അശോകന്‍ ചരുവിലിനെ അസഭ്യംവിളിച്ച് വി ടി ബലറാം, സഹതാപം മാത്രമെന്ന് ചരുവില്‍
എഴുത്തുകാരന്‍ അശോകന്‍ ചരുവിലിനെ ഫേസ്ബുക്കില്‍ അസഭ്യം വിളിച്ച് വി ടി ബല്‍റാം എംഎല്‍എയുടെ കമന്റ് വിവാദമാകുന്നു. ഫേസ്ബുക്ക് ചാറ്റ്‌ബോക്‌സില്‍ സംവാദത്തിനിടെ അശോകന്‍ ചരുവിലിനെ 'എമ്പോക്കി അശോകാ'
എന്നു വിളിച്ച വി ടി ബല്‍റാം 'പുന്നാര മോനെ' എന്നും വിശേഷിപ്പിച്ചു. ചീത്തവിളിയുടെ സ്‌ക്രീന്‍ ഷോട്ട് അശോകന്‍ ചെരുവിലാണ് പുറത്തുവിട്ടത്.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മലയാളികള്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചതിനെ എതിര്‍ത്ത് വിടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സംവാദം നടക്കവെയാണ് വിടി ബല്‍റാം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരനെ അസഭ്യം പറഞ്ഞത്. അശോകന്‍ ചെരുവിലിന്റെ കമന്റ് ബോക്‌സില്‍ ചെന്നായിരുന്നു വിടി ബല്‍റാമിന്റെ അസഭ്യ പരാമര്‍ശം.

കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്നും മാന്യമായ പെരുമാറ്റം മാത്രമേ തനിക്ക് ഇന്നുവരെയുണ്ടായിട്ടുള്ളൂ എന്നും ആ പരിചയത്തിന്റെ പുറത്താണ് സംവാദത്തിനു ചെന്നതെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു. വിടി ബല്‍റാം എന്ന യുവാവായ പൊതുപ്രവര്‍ത്തകന്റെ പതനത്തില്‍ താന്‍ അതിയായി ഖേദിക്കുന്നതായും അശോകന്‍ ചെരുവില്‍ വ്യക്തമാക്കി.

വിടി ബല്‍റാമിനെ 'നീ' എന്ന് വിശേഷിപ്പിച്ച് തൃത്താലയിലെ ഒരു വോട്ടര്‍ ഇട്ട കമന്റ് താന്‍ ലൈക്ക് ചെയ്തതാണ് വിടി ബല്‍റാമിനെ പ്രകോപിപ്പിച്ചതെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു.

അതെസമയം അശോകന്‍ ചരുവില്‍ നുണ പറയുകയാണെന്ന് ആരോപിച്ച് വിടി ബല്‍റാം പോസ്റ്റിട്ടു. പുന്നാര മോനേ, എമ്പോക്കീ എന്നൊക്കെ തന്നെ വിശേഷിപ്പിച്ചുള്ള ഒരാളുടെ കമന്റ് ലൈക്ക് ചെയ്യുകയും അത് ന്യായീകരിക്കുകയും ചെയ്തതിനാലാണ് അതേതരത്തില്‍ മറുപടി പറഞ്ഞതെന്നാണ് തൃത്താല എംഎല്‍എയുടെ വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക