Image

പ്രളയം: ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Published on 31 August, 2018
പ്രളയം: ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മിതമാണെന്നും ഡാമുകള്‍ തുറന്നത് അശാസ്ത്രീയമായാണെന്നും ആവര്‍ത്തിച്ച്‌ വ്യക്തമാക്കി പ്രതിപക്ഷം. ഡാമുകള്‍ അശാസ്ത്രീയമായി തുറന്ന വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഇക്കാര്യത്തിലെ പ്രതിപക്ഷ നിലപാട് ഗവര്‍ണറെ ധരിപ്പിച്ച ശേഷമാണ് ചെന്നിത്തല നിവേദനം നല്‍കിയത്. 

പ്രളയക്കെടുതി രൂക്ഷമായതിനു ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുന്നേ തന്നെ ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവര്‍ത്തിച്ച്‌ ആുവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക