Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-17: ഏബ്രഹാം തെക്കേമുറി)

Published on 02 September, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-17: ഏബ്രഹാം തെക്കേമുറി)
ഈവാഞ്ചലിസ്റ്റു് ആര്‍. എസു്. കെയുടെ "ധാരാമൃതം’ പ്രധാന പട്ടണങ്ങളിലൊക്കെ വരുന്ന ആഴ്ചാവസാനം അരങ്ങേറുകയാണു്. കാല്‍വറി ക്രൂസേഡിന്റെ പരസ്യങ്ങള്‍ എവിടെയും. നാലു് മെറ്റഡോര്‍ വാന്കളിലായി ടീമംഗങ്ങള്‍ പാതിരാവോടടുത്ത സമയം ലിസിയുടെ വീട്ടിലെത്തി.
ലിസി ഉറക്കച്ചടവോടെ അതിഥികളെയും ഭര്‍ത്താവിനെയും സ്വീകരിച്ചു. എങ്ങും ഉത്‌സവത്തിന്റെ പ്രതീതി. കൊട്ടാര സമമായ വീട്ടിന്ള്ളിലെ മുറികളെല്ലാം തുറക്കപ്പെട്ടു. പവിത്രതയുടെ പവിഴപ്പുറ്റുകള്‍ കിടപ്പറകള്‍ സൗകരാര്‍ത്ഥം തിരഞ്ഞെടുത്തു. ജാന്ു ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയോടെ രംഗം ശാന്തമായി.

കിടപ്പറയ്ക്കുള്ളില്‍ കടന്നു് ശൃംഗാരത്തിന്റെ ആദ്യപാഠം പുലമ്പുന്ന ആര്‍. എസു്. കെയുടെ ചെവിയില്‍ ഒരു സദ്‌വര്‍ത്തമാനം ലിസിയില്‍ നിന്നും പതിച്ചു.
" തിങ്കള്‍ക്കു തിങ്കള്‍ ഇന്നു് പതിനാറു്. നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടെന്നാ തോന്നുന്നതു്. ഡെയ്റ്റു് തെറ്റി.’

"ങേ, ഒടേതമ്പുരാന്‍ കണ്ണു തുറന്നതായിരിക്കും ബിലീവു് ഇറ്റു്. വിശ്വസിക്ക. ആയിരം പതിനായിരങ്ങള്‍ വിശ്വാസത്താലെ എന്നില്‍ നിന്നും വീര്യപ്രവര്‍ത്തികള്‍ ഏറ്റുവാങ്ങുമ്പോള്‍ എന്തുകൊണ്ടു് നമുക്കു വിശ്വസിച്ചു കൂടാ?’
"ആദ്യം പ്രവര്‍ത്തിക്കുക. പിന്നെ വിശ്വസിക്കുകയെന്നല്ലേ?. നമ്മുടെ വിശ്വാസം പ്രവര്‍ത്തിയില്ലാത്ത വിശ്വാസമായിപ്പോകുന്നില്ലേ?’ ലിസി ചോദിച്ചു.
"നിനക്കിപ്പോഴും സംശയം? യാക്കോബിന്റെ ഭാര്യ ലേയയെപ്പോലെ എന്റെ നിന്ദ നീക്കിക്കളയേണമേയെന്നു പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന കേള്‍ക്കുന്ന സ്വര്‍ക്ഷത്തിലെ ദൈവം നിനക്കു പ്രതിഫലം തരും.’

അല്‍പനേരത്തേക്കു് മൂകത തളം കെട്ടി നിന്നു. അബന്ധത്തില്‍ വല്ലയിടത്തു നിന്നും പ്രതിഫലം കരു പിടിച്ചാല്‍ ഇയാളതു ഏറ്റുസ്വീകരിക്കുമോയെന്ന പരീക്ഷണമായിരുന്നു ലിസിയുടേതു്. നിലാവു് ചന്ദ്രക്കലയായി ശോഭിച്ച രാവും, കതകിന്റെ കുറ്റിയിടാതെ കാത്തിരുന്ന മറ്റൊരു രാവും ലിസിയുടെ മനോമുകുരത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. ആ ഓര്‍മ്മകളിലൂടെ സിരകളില്‍ രക്തം ഇരമ്പുന്നു. അതു താനല്ലയോ ഇതെന്ന ഒരു ഉല്‍പ്രേക്ഷ ഞരമ്പുകളെ വലിച്ചു മുറുക്കി. അവളുടെ കരങ്ങള്‍ അയാളുടെ മാറിടത്തിലൂടെ അരിച്ചരിച്ചിറങ്ങി താഴേക്കു്. പഞ്ചസ്ഥാനങ്ങളിലൂടെ നിര്‍വൃതിയെന്നതാണല്ലോ സ്ത്രീത്വം. ആദ്യസ്ഥാനത്തിലൂടെ സ്പര്‍ശനത്താല്‍ നിര്‍വൃതി നേടാന്‍ ആ കരങ്ങള്‍ ഇരുട്ടില്‍ പരതി നടന്നു.
കൃത്രിമമായ ഉറക്കക്ഷീണത്തിലൂടെ അയാള്‍ കമിഴ്ന്നു കിടന്നു. മനസിന്റെ വേലികള്‍ പൊളിഞ്ഞതു പോലൊരു തോന്നല്‍. ഹൃദയധമനികളിലെ രക്തയോട്ടം നിലച്ചതു പോലെ.

"അന്യന്റെ കുഞ്ഞിന്് താന്‍ തന്തയായി വേഷമണിയുക. ഹോ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ആരെയാവും അവള്‍ ഹൃദയത്തില്‍ സ്വീകരിച്ചിരിക്കുന്നതു്.? ഇവളെ വല വീശിപ്പിടിച്ച ആ മഹാപാപി ആരായിരിക്കും?’ അയാള്‍ വറയോട്ടിലകപ്പെട്ടു് ആകെ ചുട്ടുപൊള്ളുന്നതു പോലെ.

അന്യപുരുഷന്മായി ലൈംഗികബന്ധം പുലര്‍ത്തുന്ന ഒരു ഭാര്യയെ സ്വപ്നത്തിലൂടെയോ യാഥാര്‍ത്ഥത്തിലൂടെയോ ദര്‍ശിക്കേണ്ടി വരുന്ന ഒരു പുരുഷന്റെ ശാരീരികമാനസികമായ പിരിമുറുക്കവും ക്‌ളേശവും വര്‍ണ്ണനാതീതമായ ഒരു അവസ്ഥയാണല്ലോ. ആത്മഹത്യയും കുലപാതവും അപ്പോഴത്തെ ആ കോപത്തിന്റെയും സങ്കടത്തിന്റെയും അളവുമായി തട്ടിച്ചു നോക്കിയാല്‍ ഏതുമില്ല. അതു കൊണ്ടാണല്ലോ കുലപാതകം ഒഴിവാക്കാനായി സകല മതഗ്രന്ഥങ്ങളും പരസംഗം നിമിത്തം ഭാര്യയെ ഉപേക്ഷിക്കാമെന്നു് വിധിച്ചിട്ടുള്ളതു്.
ആര്‍. എസു്. കെ ആകെ വിയര്‍ത്തു. എങ്കിലും ലിസിയുടെ നന്ത്ത കരങ്ങളുടെ ആശ്ലേഷണങ്ങളിലൂടെ അയാളുടെ പുരുഷത്വം ഉണരുകയായിരുന്നു. സന്ദര്‍ഭത്തിന് സാക്ഷിയായ മനസാക്ഷി പറഞ്ഞു.

"ഇവള്‍ പലപ്പോഴും ഇങ്ങനെയൊക്കെ പറഞ്ഞിട്ടുള്ളതല്ലേ? മനസില്‍ ആഗ്രഹങ്ങള്‍ ഏറുമ്പോള്‍ ശാരീരിക ക്രമങ്ങളൊക്കെ തെറ്റും.’
കുടുംബജീവിതത്തില്‍ തെറ്റലുകള്‍ ഉണ്ടാകാതാരിക്കേണ്ടതു് ജീവിതത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമല്ലേ?. താത്കാലിക ചിന്താപ്രശ്‌നങ്ങളെ തട്ടിയെറിഞ്ഞു് ഗന്ധങ്ങളെ ആസ്വദിച്ചു് ഗന്ധര്‍വനായി മാറി. എന്തൊക്കെയോ പുത്തന്‍ ആവേശങ്ങളും പുതിയ രസങ്ങളും. പരാതികളും പരിഭവങ്ങളുമൊക്കെ കെട്ടടങ്ങിയ ജീവിതത്തിന്റെ പുത്തന്‍പുലരിയിലേക്കു് പ്രവേശിച്ചതുപോലെയൊരു തോന്നല്‍.

എല്ലാം കഴിഞ്ഞു് നിദ്രയിലേക്കു് വഴുതുമ്പോള്‍ കണ്‍മുമ്പില്‍ ചില നഗ്മസത്യങ്ങള്‍ ചിറകു വിടര്‍ത്തി നൃത്തമാടുന്നു.
കഴിഞ്ഞ കാലങ്ങളിലൂടെയുള്ള ജീവിതപ്രയാണം. ഹൃദയവും, മനസും ശരീരവും ഒരു ഭര്‍ത്താവിനായി ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു ഭാര്യയിലുള്ള ജീവിത നിര്‍വൃതി, മറ്റേതെങ്കിലും സ്ത്രീകള്‍ക്കു നല്‍കാനാവുമോ? ഇ ണചേരല്‍ മൃഗീയമായി മാറുന്നതല്ലാതെ സ്‌നേഹത്തിനവിടെ സ്ഥാനമില്ലല്ലോ. താനിങ്ങനെയൊക്കെയായതു് എല്ലാം വിധി. ഒരു ബസ്സപകടം. സന്താനോല്‍പ്പാദനശേഷി നഷ്ടപ്പെട്ടുവെന്നു് അന്നു് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്തിനെയും നിസ്സാരമായി തട്ടിത്തെറിപ്പിക്കുന്ന പ്രായത്തില്‍ ലൈംഗികബന്ധത്തിനായി മാത്രം കുടുംബജീവിതം കെട്ടിപ്പടുത്തു.
തളര്‍ന്നുറങ്ങുന്ന ലിസിയെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. ലിസി ഉറങ്ങുകയായിരുന്നില്ല. ഉറക്കം നടിക്കയായിരുന്നു.

അവളുടെ മനസിലും എന്തൊക്കെയോ കിടന്നു മഥിക്കുന്നു.
കൂട്ടിലകപ്പെട്ട ഒരു കിളിയേപ്പോലെ വിമ്മിഷ്ടപ്പെട്ടു് നീക്കാന്ള്ളതോ ജീവിതം?. സ്വതന്ത്രമായൊന്നു പറക്കാനോ ചിറകടിച്ചു് വിഹായസ്സിലേക്കു് ഉയരാനോ, മതിമറന്നൊന്നു ചിലയ്ക്കാനോ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തീ ജീവിതം?. ലോകത്തിന്റെ മുമ്പില്‍ താനൊരു തെറ്റുകാരിയാണു്. എന്നാല്‍ തന്നെ തെറ്റുകാരിയാക്കിയതു ഈ സമൂഹവും ഇതിലെ പാരമ്പര്യവും മാത്രമല്ലേ?. ഇഷ്ടപ്പെട്ട പുരുഷനോടൊത്തു ജീവിക്കാന്‍ അന്വദിച്ചിരുന്നുവെങ്കില്‍ ഈ ഒരു ജന്മം മുഴുവന്‍ താനീ കദനഭാരമേറണമോ?. ഒരു ജീവിതമല്ലേ മന്ഷ്യനൊള്ളു. മറ്റുള്ളവരുടെ ഇംഗിതത്തിനൊത്തു അടിമയായി കാലം കഴിക്കാന്‍ ജഗദ്വീശരന്‍ വിധിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ സൃഷ്ടികര്‍ത്താവും പക്ഷപാതം കാട്ടുകയല്ലേ?
ആലോചന വര്‍ദ്ധിച്ചു വന്നതോടെ ഉറക്കത്തിലേയ്ക്കു് ഇരുവരും വഴുതി. സംഗമക്ഷീണം ഉറക്കത്തിന്റെ കൂടപ്പിറപ്പാണല്ലോ? മനസ്സു് പേറുന്ന ഭാരങ്ങളെ താഴ്ത്തി വച്ചിട്ടു് ഇരുവരും ഒട്ടിപ്പിടിച്ചു് ഒരു പുതുജീവന്റെ ലഹരിയില്‍ ഒന്നായ് ഉറങ്ങി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക