Image

ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്‌ക്ക്‌ തീപിടിച്ച്‌ മൂന്ന്‌ മരണം

Published on 09 September, 2018
ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്‌ക്ക്‌ തീപിടിച്ച്‌ മൂന്ന്‌ മരണം
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്‌ക്ക്‌ തീപിടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ ഗുരുതര പരിക്കേറ്റു. മാരിയപ്പന്‍, കൃഷ്‌ണന്‍, പൊന്നുസ്വാമി, എന്നിവരാണ്‌ മരിച്ചത്‌.

പരിക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലാണ്‌ ശനിയാഴ്‌ച രാവിലെ അപകടമുണ്ടായത്‌. തൊഴിലാളികള്‍ പടക്ക നിര്‍മാണം നടത്തുന്നതിനിടെ ചെറിയ മുറിയിലാണ്‌ സ്‌ഫോടനമുണ്ടായത്‌. ദീപാവലിക്കുവേണ്ടി വന്‍തോതില്‍ പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ്‌ അപകടം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക