Image

ആ സഭകളൊക്കെ പുരുഷന്മാര്‍ക്കുള്ളതാണ്‌, സ്വന്തം പെണ്‍മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടു നിര്‍ത്തൂ; ആഞ്ഞടിച്ച്‌ ബെന്യാമിന്‍

Published on 09 September, 2018
ആ സഭകളൊക്കെ പുരുഷന്മാര്‍ക്കുള്ളതാണ്‌,  സ്വന്തം പെണ്‍മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടു നിര്‍ത്തൂ; ആഞ്ഞടിച്ച്‌ ബെന്യാമിന്‍


കോഴിക്കോട്‌: തിരു സഭകളായ കത്തോലിക്കാ സഭയേയും ഓര്‍ത്തഡോക്‌സ്‌ സഭയേയും പരസ്യമായി പരിഹസിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്‌. ആ സഭകളെല്ലാം പുരുഷന്മാര്‍ക്ക്‌ വേണ്ടിയുള്ളയാണെന്നും സ്‌ത്രീകള്‍ക്ക്‌ യാതൊരു സുരക്ഷയും ലഭിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ അവരെ വീട്ടില്‍ കൊണ്ട്‌ വന്ന്‌ നിര്‍ത്തിയേക്കൂ എന്ന്‌ മാതാപിതാക്കളോട്‌ മുന്നറിയിപ്പും ബെന്യാമിന്‍ നല്‍കി. സഭാസ്‌നേഹം, ക്രിസ്‌തു സ്‌നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്‌ത്രം അണിയിച്ച്‌ പെണ്ടകുട്ടികളെ ബലിയാടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെന്യാമിന്റെ വൈറല്‍ കുറിപ്പ്‌ ഇങ്ങനെ:

സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്‌നേഹം, ക്രിസ്‌തു സ്‌നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്‌ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടില്‍ കൊണ്ടു നിര്‍ത്തുക. തെമ്മാടികളായ ചില (ചിലര്‍ മാത്രം) അച്ചന്മാര്‍ക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന്‌ സ്‌നേഹത്തോടെ ഓര്‍മ്മിക്കുക.

സഭ അവരെ സംരക്ഷിക്കും എന്ന്‌ ആര്‍ക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവര്‍ക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓര്‍ത്തഡോക്‌സ്‌ സഭയെക്കൂടി ചേര്‍ത്താണ്‌ പറയുന്നത്‌)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക