Image

സഞ്ജു സാംസണ്‍ പ്രതിശ്രുത വധുവിനെപറ്റി

Published on 09 September, 2018
സഞ്ജു സാംസണ്‍ പ്രതിശ്രുത വധുവിനെപറ്റി
കേരള ക്രിക്കറ്റ് ടീമില്‍ അംഗമായ ഇരുപത്തിമൂന്നുകാരന്‍ സഞ്ജു സാംസണ്‍ പ്രതിശ്രുത വധുവിനെപറ്റി എഴുതി
2013 ഓഗസ്റ്റ് 22ന് രാത്രി 11.11ന് ഞാന്‍ ചാരുവിന് ഒരു 'ഹായ്' മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നു വരെ ഏതാണ്ട് അഞ്ചു വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് ഇവളാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി എന്നു ലോകത്തോടു വെളിപ്പെടുത്താനും ഇവള്‍ക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യാനും സാധിച്ചത്.

ഞങ്ങള്‍ ഒരുമിച്ചു സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ പരസ്യമായി ഒരുമിച്ചു നടക്കാനായിട്ടില്ല. ഇന്നു മുതല്‍ ഞങ്ങള്‍ക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് ഏറ്റവും സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക