Image

മരിച്ച കന്യാസ്ത്രീയുടെ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയില്‍

Published on 09 September, 2018
മരിച്ച കന്യാസ്ത്രീയുടെ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയില്‍
കൊല്ലം: പത്തനാപുരത്ത് കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ രണ്ട് കൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍. പത്തനാപുരം മൗണ്ട് താബോര്‍ ദെയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യുവാണ് (54) മരിച്ചത്. മൃതദേഹം കണ്ടെടുത്ത കിണറിനരികിലും കന്യാസ്ത്രീയുടെ കിടപ്പുമുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ ഫോറന്‍സിക് വിദഗ്ദരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. കൊലപാതകമോ ആത്മഹത്യയോ എന്ന സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

രാവിലത്തെ പ്രാര്‍ഥനയ്ക്ക് വരുന്നില്ലെന്ന് സഹകന്യാസ്ത്രീകളോട് പറഞ്ഞ കന്യാസ്ത്രീയുടെ മൃതദേഹം രാവിലെ ഒന്‍പതരയോടെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. സഹകന്യാസ്ത്രീകളില്‍നിന്ന് ലഭ്യമായ വിവരങ്ങളനുസരിച്ച് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് കൊല്ലം റൂറല്‍ എസ്.പി അശോക് അറിയിച്ചു. പത്തനാപുരം സി.ഐക്കാണ് കേസിന്റെ അന്വേണച്ചുമതല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക