ഷിക്കാഗോ: സെപ്റ്റെംബെര് 17 ഞായറാഴ്ച,
പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍
2017 2018 വര്‍ഷത്തേക്കുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അധ്യയന
വര്‍ഷം ആരംഭിച്ചു.
9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള
വിശുദ്ധ ബലിക്കുശേഷം, ഡി. ആര്. ഇ. റ്റീനാ നെടുവാമ്പുഴ, അസി. ഡി. ര്‍. ഇ.
മാരായ മെര്ളിന് പുള്ളോര്‍കുന്നേല്‍, നബീസ ചെമ്മാച്ചേല്‍, സ്കൂള്‍
സെക്രട്ടറി ഷോണ്‍ പണയപറമ്പില്‍ എന്നിവരുടെ നേത്യുത്വത്തിലുള്ള എല്ലാ
അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും
ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം മതബോധനത്തിനു ചേര്‍ന്ന എല്ലാ കുട്ടികളേയും
അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.