Image

ഷിക്കാഗോയിലെ മഞ്ഞ് (കഥ: തമ്പി ആന്റണി)

Published on 12 September, 2018
ഷിക്കാഗോയിലെ മഞ്ഞ് (കഥ: തമ്പി ആന്റണി)
ഷിക്കാഗോയിലെ മഞ്ഞുകാലം, ടിക്കാബ് യൂണിവേഴ്‌സിറ്റി പ്രാന്തപ്രദേശങ്ങളില്‍ മഞ്ഞു പെയ്യ്തുകൊണ്ടിരുന്നു. ജനലിനപ്പുറം മഞ്ഞിന്‍ ചീളുകള്‍ പാറിപറന്നുകൊണ്ടിരുന്ന ആ പുലര്‍കാലകുളിരില്‍ ഒന്നുകൂടെ മൂടിപ്പുതച്ചു. തൊട്ടടുത്തിരുന്ന ഫോണ്‍ കിടു കിടെ വിറക്കാന്‍ തുടങ്ങിയപ്പോഴേ മെല്ലെ പുതപ്പുമാറ്റി ഒന്നെത്തിനോക്കി. ആദ്യം "കുല്‍വന്ത് കോര്‍ ഈസ് മിസ്സിംഗ് " എന്ന മെസ്സേജ് തെളിഞ്ഞുവന്നപ്പോള്‍ ഒന്നു പേടിച്ചു. പെട്ടന്നു എന്നോടു ചേര്‍ന്നുകിടന്ന പ്രീതിയുടെ കൈ മൃതുലാമായി ദേഹത്തുനിന്നു മാറ്റി . അവളുടെ ശ്രദ്ധയില്‍ പെടുന്നതിനു മുന്‍പുതന്നെ ഫോണ്‍ കൈക്കലാക്കി . പതുങ്ങിയ ശബ്ദത്തില്‍ ഒരു ഹാലോ പറഞ്ഞപ്പോള്‍ കമ്പനിയിലെ ജീവനക്കാന്‍ ടോണികോവാലയുടെ ശബ്ദമായിരുന്നു . വീണ്ടും ആ മിസ്സിങ്ങ് എന്ന ശബ്ദം ഒരു ഷോക്ക് വേവായി മനസിനെയും ഒന്ന് വിറപ്പിച്ചു . ഒരു പഞ്ചാബിസുന്ദരിയെ ആരുമറിയാതെ ചിന്നവീട്ടില്‍ താമസിപ്പിച്ച കേസാ . പ്രീതിയറിഞ്ഞാല്‍ ആ വിറയല്‍ ഒരു ഷോക്ക്‌വേവായി ഭൂമികുലുക്കമോ സുനാമിയോ ആകാനുള്ള സാദ്ധ്യതായുണ്ട് . ഒന്നുമറിയാത്ത മട്ടില്‍ ഫോണ്‍ ഓഫ് ചെയിതു, പതുക്കെ എഴുനേറ്റു പോകാന്‍ ഒരുങ്ങുകയായിരുന്നു . അപ്പോഴേക്കും അവള്‍ കണ്ണുതുറന്നു എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി .ഇന്നെന്താ ഇത്ര നേരത്തെ എന്ന ഒരു ചോദ്യചിഹ്നം ഉള്ളിലൊളിപ്പിച്ച് അവള്‍ എന്നെ ഉഴിഞ്ഞൊന്നു നോക്കി . ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ വേഗം ഒരുങ്ങി പടിയിറങ്ങി കാറില്‍ വന്നിരുന്നു. മഞ്ഞു വീഴുന്നതുകൊണ്ട് ഏകദേശം ഒരു മുപ്പതു മിനിട്ടെങ്കിലും െ്രെഡവ് ചെയ്താലേ നേപ്പേര്‍വില്ലിലുള്ള ഓഫീസിലെത്തൂ . ട്രാഫിക്കുണ്ടെങ്കില്‍ ചിലപ്പോള്‍ നാല്പതും നാല്‍പ്പത്തഞ്ചും മിനിറ്റെടുക്കും. ആ യാത്രയില്‍ നടന്നതെല്ലാം കണ്ടുമറന്ന ഒരു സിനിമാക്കഥപോലെ തോന്നി . എവിടെയാണ് എനിക്കും ടോണിക്കും തെറ്റിയത്. എന്‍റെ മനസുപോലെ കാറും അപ്രതീക്ഷിതമായുണ്ടായ കാറ്റിലും മഞ്ഞുവീഴ്ചയിലും ഇഴഞ്ഞുനീങ്ങുകയായിരുന്നു.

ഇന്നെലെയായിരുന്നു കുല്‍വന്ത് കൗറുമായുള്ള ആദ്യസംഗമം .സൂപ്പര്‍ സോളാര്‍ എന്ന സോളാര്‍ കമ്പനിയുടെ സൂപ്പര്‍വൈസറാണ് മെക്‌സിക്കോരന്‍ ടോണി. ഞാന്‍ ഒന്നു മലയാളീകരിച്ചു കോവാലന്‍ എന്നു വിളിക്കുന്ന ടോണി കോവല ഇന്നലെ നേരത്തെ ഓഫീസില്‍ എത്തിയിരുന്നു. ഡ്രസ്സ് ഡൌണ്‍ ഡെയായ വെള്ളിയാഴ്ചകളില്‍ സൂട്ടും കോട്ടും ടൈയുമൊന്നുമില്ലാതെ വളരെ കാഷ്വല്‍ ആയിട്ടായിരുന്നു ഞങ്ങള്‍ ഓഫിസിലെത്താറുള്ളത് . ഈ തണുപ്പുകാലത്ത് അതുകൊണ്ടൊക്കെ എന്തു പ്രയോചനം .ആപാദചൂഡം മൂടിപൊതിഞ്ഞേ പുറത്തേക്കിറങ്ങാന്‍ പറ്റുകയുള്ളു. ആണുങ്ങള്‍ എങ്ങനെ വന്നാലും ടോണിക്കു പരാതിയില്ല . പക്ഷെ പെണ്‍കുട്ടികള്‍ ഇങ്ങനെ മൂടിപ്പുതച്ചു നടന്നാല്‍ ഒരു ശ്വാസംമുട്ടലാ. അതിനൊക്കെ ഇവിടുത്തെ വേനല്‍കാലം തന്നെയാ നല്ലത് . അത്യാവശ്യം വേണ്ടതൊക്കെ പുറത്തുകാണിക്കാന്‍ ഈ മാതാമ്മപെണ്ണുങ്ങള്‍ക്ക് ഒരു മടിയുമില്ലന്നത് കോവാലനും നന്നായി അറിയാം. കോവാലന്‍റെ നാട്ടിലാണെങ്കില്‍ എന്നും വേനല്‍കാലമാ എന്നിട്ടെന്താ പ്രയോചനം . പെണ്ണുങ്ങളായാല്‍ കുറച്ചൊക്കെ എക്‌സ്‌പോസ്സ് ചെയ്യണമെന്നുതന്നെയാ അയാളുടെ പക്ഷം. എന്നാലും എത്ര സ്‌നേഹം കാണിച്ചാലൂം ഈ നാട്ടിലെ പെണ്‍കുട്ടികളെ വിശ്വസിക്കരുത് എന്നും കോവാലന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട് . മലയാളി പെണ്‍കുട്ടികളാണെങ്കില്‍ ഉറക്കത്തില്‍പോലും വിശ്വസിക്കല്‍ പറ്റില്ല എന്നൊന്നും ഞാനവനോടപ്പോള്‍ പറഞ്ഞില്ലെന്നേയുള്ളു . എന്നാലും അവരിങ്ങനെ ചുമ്മാ മൂടിപ്പൊതിഞ്ഞു നടക്കുന്നതവനിഷ്ടമല്ല . പൂമരങ്ങള്‍ പൂക്കുംന്നതും പൂവുകള്‍ വിടരുന്നതും ഭൂമിയിലുള്ളവര്‍ക്ക് വേണ്ടിയല്ലെങ്കില്‍പിന്നെ ആര്‍ക്കുവേണ്ടി . അതുപറഞ്ഞിട്ട്

“പൂമരങ്ങള്‍ കായ് മരങ്ങള്‍
പൂക്കുന്നു തളിര്‍ക്കുന്നു
ഭൂമിയാകെ കോരിത്തരിക്കുന്നു”

എന്ന അര്‍ഥത്തില്‍ ഒരു സ്പാനിഷ് കവിത ചൊല്ലി. അപ്പോഴാണ് മമ്മുടെ നാടിന്‍റെ കാര്യം ഓര്‍ത്തത് . ഒരുകാലത്ത് എത്രയോ സുന്ദരമായിരുന്നു കൊച്ചു കേരളം . ജാതിയുടെ പേരിലാണങ്കിലെന്താ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യമുണ്ടായിരുന്ന സ്വര്‍ഗഭൂമി . അന്നൊന്നും പെണ്‍കുട്ടികള്‍ മാറുപോലും മറച്ചിരുന്നില്ല എന്നുകൂടി ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു മെക്‌സിക്കന്‍ ചിരി ചിരിച്ചു. എന്നിട്ട് ഏതോ ശ്രീനിവാസന്‍സിനിമയില്‍ പറഞ്ഞ സംഭാഷണം പോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന ഭാവത്തില്‍ എന്നേ അന്തംവിട്ടൊരുനോട്ടം . ഇടനെ കേരളത്തിലേക്ക് പോയാലോ എന്നൊരു ആലോചനയിലാണന്നേ ആ നോട്ടത്തില്‍ തോന്നൂ. അതൊക്കെ ഇപ്പോള്‍ വെറും കുളിരുള്ള ഓര്‍മ്മകള്‍മാത്രമാണന്നു പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും നിരാശനായി.ആരോ ആ നിയമങ്ങളൊക്കെ മാറ്റിയെങ്കിലും ക്ഷേത്രങ്ങളില്‍ പൂജക്കു പോകുന്ന ആണുങ്ങളുടെ കാര്യത്തില്‍ മാത്രം ഒരു മാറ്റവുമില്ല . മാറു മറക്കാന്‍ നിയമം അനുവദിക്കുന്നില്ലങ്കിലും അവര്‍ക്കൊരു പരാതിയുമില്ല . വേണമെങ്കില്‍ പൂര്‍ണ നാഗനാവാനും മടിയില്ല. അങ്ങനെ നടക്കുന്ന എത്ര സന്ന്യാസിമാരുണ്ട് ഇന്ത്യ മഹാരാജ്യത്ത് . കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ “അതാണ് നുമ്മ ആണുങ്ങള്‍ “കാണുന്നവര്‍ കാണട്ടെ അല്ല പിന്നെ. അത്രയും വിവേകവും വിവരമൊന്നും ഈ പെണ്ണവര്‍ഗ്ഗത്തിനില്ല. എന്നുപറഞ്ഞപ്പോള്‍ കോവാലന്‍ എനിക്കൊരു ഷൈക്ക്ഹാന്‍ഡ് തന്നു. അവനങ്ങനെയാ അവനിഷ്ടമുള്ള എന്തുപറഞ്ഞാലും അപ്പത്തന്നെ കൈ തരും എന്നിട്ട് ഉച്ചത്തില്‍ ഒരു ചിരിയുണ്ട്. അവളുമാരുടെ വെറും വിവരക്കുറവ് അല്ലാതെന്ത് അതെല്ലേ ഈ മാറുമറക്കല്‍ സമരവുമൊക്കെ ചെയ്തത് . ഉഷ്ണരാജ്യങ്ങളില്‍ മൂടിപ്പുതച്ചു നടക്കേണ്ട കാര്യമുണ്ടോ. അപ്പോള്‍പിന്നെ പര്‍ദ്ദയിട്ടു നടക്കുന്നവരുടെ കാര്യമോ. ഒക്കെ പുരുഷ മേധാവിത്വം അല്ലാതെന്ത്. അതുകൊണ്ട് അതൊന്നുമല്ല ഇപ്പോഴത്തെ പ്രശനം . ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാരണം ഇന്നലെ ഓഫിസ് ജോബിന് ഇന്റര്‍വ്യൂവിനു വന്ന ആ പഞ്ചാബി പെണ്ണുതന്നെ. സ്വീകരണ മുറിയില്‍ കൂടി ഓഫിസിലേക്കു കയറിയപ്പോഴാണ് ശ്രദ്ധിച്ചത്. ഇളം മഞ്ഞ ചൂരിദാര്‍ ധരിച്ചു ചുവന്ന ചുണ്ണികൊണ്ടു അലസമായി മാറൊന്നു മറച്ചിട്ടുണ്ടന്നൊഴിച്ചാല്‍ തീര്‍ത്തും അശ്രദ്ധമായ വേഷം . അമേരിക്കയിലാരെങ്കിലും ഓഫീസില്‍ ഇത്ര ധൈര്യമായി ഇന്ത്യന്‍ വേഷമിട്ട് വരുമോ . അതും ഇന്റര്‍വ്യൂവിനു വരുബോള്‍. അവള്‍ എന്നെയും ഒന്നു സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. കാഴ്ച്ചയില്‍ ഉയര്‍ന്ന മാറിടവും വിടര്‍ന്ന കണ്ണുകളുമുള്ള ആ പഞ്ചാബിയെ നോക്കി ഒന്നുചിരിച്ചെങ്കിലും അവള്‍ അതത്ര പിടിക്കാത്ത മട്ടില്‍ എന്നെ അതിരൂക്ഷമായി ഒന്നു വീക്ഷിച്ചു .മാനസികമായി ഒന്ന് ചമ്മിയെങ്കിലും അതറിയാത്തരീതിയില്‍ ഒരമേരിക്കന്‍ ചിരി ചിരിച്ചു. അതിവിടുത്തെ ഒരു സംസ്കാരമാണെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു . ഏതപരിചിതരെകണ്ടാലും എത്ര വിദ്വെഷമുണ്ടെങ്കിലും ഒരു ചിരി മുഖത്തങ്ങു ഫിറ്റു ചെയ്യും . ഒന്നുകൂടെ നോക്കിയാല്‍ ഹൌ ആര്‍ യൂ എന്നും ചോദിക്കാന്‍ ആര്‍ക്കും ഒരുമടിയുമില്ല. സത്യത്തില്‍ എനിക്ക് തേടിയവള്ളി കാലില്‍ ഉടക്കിയതുപോലെ ഒരു ഫീലായിരുന്നു. എന്നാലും ആ നോട്ടത്തില്‍ എന്തോ ഒരപാകത തോന്നിയിരുന്നു. എന്തായാലും ജോലി തേടി വന്നതായിരിക്കാനാ സാധ്യത എന്നുമാത്രം മനസ്സിലായി.

"കോവാലാ പ്‌ളീസ് ഗിവ് ഹെര്‍ എ ജോബ് ആപ്പ്‌ളിക്കേഷന്‍ "


തിരക്കിലായിരുന്നെങ്കിലും ഇടയ്ക്കിടെ അവളുടെ ആ തീഷ്ണമായ നോട്ടവും ആ രൂപവും എന്നോ കണ്ടുമറന്ന ഒരു നഗ്‌നശില്‍പ്പംപോലെ മനസ്സില്‍ ഘനീഭവിച്ചു കിടന്നു. ഏതാണ്ടരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോവാലന്‍
എന്‍റെ ഓഫീസ്‌റൂമിലേക്കു ഓടിക്കിതച്ചുവന്നു .

" മിസ്റ്റര്‍ ബുഷ് . സംതിങ് റോങ് വിത്ത് ദിസ് ലേഡി "

അവനെന്നെ ബഹുമാനപൂര്‍വ്വം ബുഷ് എന്നെ വിളിക്കൂ. അതാണെനിക്കിഷ്ട്ടം എന്നവനറിയാം. അമേരിക്കന്‍ സിറ്റിസണ്‍ ഷിപ്പ് കിട്ടിയപ്പോള്‍ ജോര്‍ജ്കുട്ടി കുറ്റിക്കാട് എന്ന പേര് ഒന്നു പരിഷ്ക്കരിച്ചാണ് ഞാന്‍ ജോര്‍ജ് ബുഷ് എന്നാക്കിയത് . കൂനംകുളത്തെ ആക്രിക്കച്ചവരക്കാരന്‍ അപ്പോയിചേട്ടന്‍റെ മകനാണെന്നൊന്നും നാട്ടിലുള്ള കൂട്ടുകാരൊക്കെ ആക്രികുട്ടി എന്നാണ് വിളിക്കുന്നതെന്നൊന്നും അവന്‍ അറിയാന്‍ വഴിയില്ലല്ലോ . ആ പാരമ്പര്യം ഒന്നു മാറിക്കിട്ടാനാ പേരു മാറ്റിയത് . അല്ലെങ്കിലും നബൂരി മഹത്വവും കുടുബവുമൊക്കെ നാട്ടിലല്ലേ ഇവിടെ ആരുണ്ട് അതൊക്കെ ശ്രദ്ധിക്കാന്‍. അതൊന്നും അമേരി യില്‍ ജനിച്ച ഈ സൗത്ത് അമേരിക്കക്കാരോനോട് വിസ്തരിച്ചു പറഞ്ഞിട്ടെന്തു കാര്യം.ഒന്നുവല്ലേലും ഒരു പഴെയ പ്രസിഡണ്ടിന്‍റെ വീട്ടുപേരല്ലേ വെറുതെ കിട്ടുന്ന ഒരു ബഹുമാനാംമാത്രമേ ആഗ്രഹിച്ചിട്ടുള്ളു . എന്നാലും എല്ലാവരും മിസ്റ്റര്‍ ബുഷ് എന്ന് സംബോധന ചെയ്യുന്നതുകേട്ട് ഇത്തിരി കോള്‍മയിര്‍ കൊള്ളാറുണ്ട്‌കേട്ടോ. അല്ലപിന്നെ അമേരിക്കയില്‍ വന്നു വെറുതെയെന്തിന് അരിപ്രാഞ്ചിയാകുന്നു.

"വാട്ട് ഹാപ്പെന്‍ഡ് മിസ്റ്റര്‍ കോവല " എന്നു ഞാന്‍ തിരിച്ചും ചോദിച്ചു.

" തെ അവള്‍ ആ ഇന്ത്യക്കാരി ആപ്പ്‌ളിക്കേഷന്‍ കടലാസ് കൈവെള്ളയില്‍ ചുരുട്ടിക്കൂട്ടി ജനാലക്കടുത്തുനിന്ന് ആകാശത്തേക്കുനോക്കിയിരിക്കുന്നു"
“ഈശ്വരാ ഇത് വട്ടു കേസുതന്നെ”

എന്നുഞാന്‍ അറിയാതെ ഒന്നു പറഞ്ഞുപോയി . ഓര്‍ക്കാപ്പുറത്തുള്ള എന്‍റെ ഈ മലയാളം കേട്ട് കോവാലന്‍ എന്‍റെ നേരെനോക്കി ഒന്നു കണ്ണുമിഴിച്ചു. രണ്ടും കല്പിച്ച് ഞാന്‍ അയാളോടൊപ്പം അങ്ങോട്ടു ചെന്നു. ആ നില്‍പ്പുകണ്ടു വല്ലാത്തൊരാശയക്കുഴപ്പം എനിക്കും ഉണ്ടായി. അടുത്തുചെന്ന് ശാന്തനായി സംസാരിച്ചു തുടങ്ങി. അപ്പോഴേക്കും ചുരുട്ടി കൈയില്‍ പിടിച്ചിരുന്ന ആപ്പ്‌ളിക്കേഷന്‍ അവള്‍ മെല്ലെ മേശക്കടിയിലേക്കിട്ടു.
അപ്പോള്‍ത്തന്നെ എന്‍റെ ആ സംശയം തീര്‍ന്നു . കാര്യമായ എന്തോ കുഴപ്പമുണ്ട് . എന്നിട്ടും ഞാന്‍ ആത്മസംയമനം പാലിച്ചു. വളരെ സൗമ്യമായിത്തന്നെ ചോദിച്ചു

" പേരെന്താണെന്നാ പറഞ്ഞത് " എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അവള്‍ അല്‍പ്പം ഗൗരവത്തില്‍ പറഞ്ഞു
"ഡോക്ടര്‍ കുല്‍വന്ത് കോര്‍ " ഡോക്ടര്‍ എന്നുകേട്ടപ്പോള്‍ ഒന്നു ഞെട്ടിയെങ്കിലും അതറിയിക്കാതെതന്നെ ചോദിച്ചു
" എന്താണ് പ്രശ്‌നം മിസ്സ് കോര്‍ നിങ്ങള്‍ ജോലിക്കു വന്നതോ അതോ മറ്റുവല്ല സഹായത്തിനും വന്നതാണോ " ആ ചോദ്യത്തിന്‍റെ ഉത്തരം പെട്ടെന്നു കണ്ണുനീര്‍ തുള്ളിയായി അവളുടെ ആ ചുവന്നു തുടുത്ത കവിളുകളിലൂടെ ഒലിച്ചിറങ്ങി . ഒന്നു തൊട്ടാശ്വസിപ്പിക്കണമെന്നു തോന്നിയെങ്കിലും ആത്മനിയന്ത്രണം പാലിച്ചു .ആ നാടകം കണ്ടപ്പോഴേ മെക്‌സിക്കന്‍ മുങ്ങി . അമേരിക്കയില്‍ വന്ന് ജീവിക്കാന്‍വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഇവന്മാരൊക്കെ ലോലഹൃദയരാണ്. കരച്ചില്‍ കാണുന്നതുപോലും പേടിയാ . ചുമ്മാതല്ല പണ്ടു വിയറ്റ്‌നാമില്‍ പോയി തോറ്റു തൊപ്പിയിട്ടത്. ഇവനൊക്കെയല്ലായിരുന്നോ അമേരിക്ക മിന്നോട്ടു വിട്ടത് . എന്‍റെ മനസ്സങ്ങനെ ഒരു കാര്യവുമില്ലാതെ വിയറ്റ്‌നാംവരെ പെട്ടന്നു പറന്നുപോയിയെങ്കിലും അവളുടെ കരഞ്ഞു വുതുബികൊണ്ടുള്ള ആ കിളിനാദംകേട്ടു വീണ്ടുമൊന്നുണര്‍ന്നു .

"സര്‍ ഐ ഹാവ് നോ വര്‍ക്ക് പെര്‍മിറ്റ് .പ്‌ളീസ് ഹെല്‍പ്പ് മി "
സ്റ്റുഡന്‍റ് വിസയിലാണ് വന്നത് പഠിത്തം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. കുറച്ചുനാളായി മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു താമസമെന്നും ബ്രദര്‍ ഇന്‍ ലോ അവിടുന്നിറങ്ങാനുള്ള അന്ത്യശ്വാസനവും കൊടുത്തുവെന്നും ഒറ്റ ശ്വസത്തില്‍ പറഞ്ഞു.ഈ സാധനത്തിനെ ചേച്ചിയാണ് ഇറക്കിവിട്ടതെങ്കില്‍ കാര്യങ്ങളൊക്കെ ഏതാണ്ട് ഊഹിക്കാവുന്നതേയുള്ളു . ഇതിപ്പം ചട്ടനാണെന്നാണ് പറഞ്ഞത് . എന്തായാലും ഈ മൊതലിനെയൊക്കെ ഇറക്കിവിടാന്‍ അയാള്‍ക്ക് തോന്നിയെങ്കില്‍ അയാള്‍ക്കോ ഇവള്‍ക്കോ കാര്യമായ എന്തെങ്കിലും തകരാറു കാണും. ഡോക്ടറാണന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കാന്‍ സുഖമുണ്ട് പക്ഷെ ഭ്രാന്തിനതറിയില്ലല്ലോ. ആരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. ഇവളെ ജോലിക്കു വെച്ചാല്‍ എനിക്കും പണികിട്ടിയതുതന്നെ. എന്നാലും ഈ ചന്തമുള്ള ഒരു പഞ്ചാബി പെണ്ണിനോട് ഞാനെന്നല്ല ഉശിരുള്ള ഒരാണും അങ്ങനെ ചുമ്മാ അങ്ങിറങ്ങിപോകാന്‍ പറയുമെന്നു തോന്നുന്നില്ല . കാര്യം ഓഫീസ് ബില്‍ഡിങ്ങിനടുത്തുള്ള കെട്ടിടത്തില്‍ ഒരു മുറി അനാഥപ്രേതംപോലെ കിടപ്പുണ്ട്. ഇടെക്കൊക്കെ ഞാന്‍ അവിടെപ്പോയി ഒന്നു മയങ്ങാറുണ്ടെന്നു മാത്രം. അതിവള്‍ക്കു വേണമെങ്കില്‍ കൊടുക്കാവുന്നതേയുള്ളു. പക്ഷെ എന്‍റെ വിശ്രമമുറിയാണന്നറിയാവുന്ന പ്രീതയോട് അനുവാദം ചോദിക്കാതെ ഒരു തീരുമാനമെടുത്താല്‍ തീക്കളിയാകും .പരസ്ത്രീയെ തൊട്ടുള്ള കളിയാകുബോള്‍ ഏതു നാട്ടിലാണെങ്കിലും
സൂഷിക്കാതെ പറ്റില്ലല്ലോ. ഞാന്‍ അവളേ സാകൂതം ഒന്നുകൂടെ വീക്ഷിച്ചു. ഒന്നൊരുങ്ങിയിറങ്ങിയാല്‍ ആണിനെ മാത്രമല്ല പെണ്ണിനെയുംപോലും മത്തുപിടിപ്പിക്കുന്ന പെണ്ണുടല്‍. കല്ലില്‍ കൊത്തുവെച്ച ശില്‍പ്പംപോലെ, ഒരിടത്തും ഒരു കുറവും കാണുന്നില്ല. ഇടനെത്തന്നെ ഫോം ഫില്‍ ചെയിതിട്ടു നാളെ വരൂ എന്നുപഞ്ഞങ്കിലും അവള്‍ കരച്ചില്‍ നിര്‍ത്തുന്നില്ല . എന്‍റെ ഹൃദയവും കോവാലനെപ്പോലെ പെട്ടന്ന് ലോലമാകാന്‍ തുടങ്ങി. ഇന്നെവിടെപ്പോയി താമസിക്കും അതാണ് അവളുടെ പ്രശനം . ഒരുദിവസത്തേക്കു അവളെ ആ മുറിയില്‍ താമസിപ്പിക്കാമെന്നു വെച്ചാല്‍തന്നെ നാളെയെന്തു ചെയ്യും. എന്‍റെ വിശ്രമമുറിയാണന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ആരെങ്കിലും പറഞ്ഞു പ്രീതി വിവരമറിഞ്ഞാല്‍ ഈ തീപ്പൊരി ആളിക്കത്തും. അതൊക്കെ കൊളുത്തിക്കൊടുക്കാന്‍ ഓഫീസ് മാനേജര്‍ അമേരിക്കക്കാരി ഡോക്ടര്‍ ഏയ്ഞ്ചല്‍ ഗെയ്റ്റ് എന്നൊരു പാരയുണ്ട്. പി എച്ച ഡി യണനാണ് പറയുന്നത് . പേരില്‍ മാതമേയുള്ളു ഈ മാലാഖയും പത്രാസും , അസ്സല്‍ ചെകുത്താനാ . അതുകൊണ്ട് ഒറ്റത്തടിയായ അവളെ കോവാലന്‍ ഡെവിള്‍ ഗെയ്റ്റ് എന്നാണ് ഒതുക്കത്തില്‍ പറയുന്നത്. അവളോടു എന്താണ് കല്യാണം കഴിക്കാത്തതെന്നു ചോദിച്ചാല്‍ ചെറുതായി ഒന്നു കണ്ണടച്ചിട്ട് ചിരിച്ചുകാണിക്കും .അവള്‍ മാലാഖയോന്നുമല്ല ലെസ്ബിയാനാ അതായത് സ്വവര്‍ഗഗാനുരാഗി ആണെന്നാണ് കോവാലന്‍ പറയുന്നത്. പുല്ലു തിന്നാത്ത പട്ടിയുടെ സ്വഭാവമാ പശുവിനെക്കണ്ടാല്‍ അപ്പോള്‍ കുരച്ചോടിക്കും. എന്തായാലും ഒന്നു സൂഷിച്ചോണം എന്ന് കോവാലന്‍ പലതവണ എനിക്കു വാണിങ് തന്നിട്ടുള്ളതാ . തരികിടക്കു കയ്യും കാലും വെച്ച വെള്ളക്കാരിയാ എന്നനിക്കും തോന്നിയിട്ടുണ്ട്..ആവളെങ്ങാനും അറിഞ്ഞാല്‍ ആദ്യം പ്രീതിയുമായി മെസ്സഞ്ചറിലൂടെ ഒരു രഹസ്യവിചാരണ ഉണ്ടാകും. അവളെന്തിനാണ് ഇങ്ങനെ പ്രീതിയുമായി ഇത്രയധികം അടുക്കുന്നത് എന്ന് ആദ്യമൊന്നും എനിക്കൊരൂഹവും കിട്ടിയില്ല. കോവാലന്‍ പറഞ്ഞതുവെച്ചു നോക്കുബോള്‍ അതിലും ഇത്തിരി അപാകതയില്ലേയെന്നും തോന്നാറുണ്ട്. ഇന്ത്യന്‍ സുന്ദരികളെകാണുബോള്‍ എയ്ഞ്ചലോയിക്കും ഉള്ളുകൊണ്ടൊരിളക്കമില്ലേ എന്നൊരു സംശയം .

മറ്റു നിവര്‍ത്തി ഒന്നുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു തീരുമാനമെടുത്തു .പ്രീതിയെ വിളിച്ചു കാര്യങ്ങള്‍ വിശദമായി പറയുക . കൂട്ടത്തില്‍ ഇവളെ മാത്രമല്ല സകല പഞ്ചാബിപ്പെണ്ണുങ്ങളെയും അടച്ചു ചീത്ത പറയുക. ഈ ഡോക്ടര്‍ കോറിന്‍റെ കുറെ കുറ്റങ്ങളും കുറവുകളും പൊടിപ്പും തൊങ്ങലും വെച്ചങ്ങു തട്ടിവിടുക. അങ്ങനെ പ്രീതിയെ പ്രീതിപ്പെടുത്താനുള്ള വിദ്യകളൊക്കെ ആലോചിച്ചുനോക്കി . പക്ഷെ ഓവറായാല്‍ അവള്‍ നല്ല തേപ്പു തേക്കും . ജാതിമത സ്ഥലകാലഭേദമെന്യേ എല്ലാ ഭാര്യമാര്‍ക്കും ഇക്കാര്യത്തില്‍ കൂര്‍മ്മ ബുദ്ധിയാ. അങ്ങനെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ടുതാനും. അതുംപോരാഞ്ഞിട്ടു അവളുടെ കൂട്ടുകാരി ഡോക്ടര്‍ എയ്ഞ്ചലോ എന്ന ഡെവിള്‍ ഗെയ്റ്റും . അതോര്‍ത്തപ്പോള്‍ ആ അടവു വേണ്ടന്നുവെച്ചു . അപ്പോഴേക്കും വീണ്ടും ഹിന്ദിയില്‍ അവളുടെ കിളിനാദം ".

"മുച്ചേ ഘര്‍ സേ നികാല്‍ ദിയ. അഭി മുചുക്കോ രെഹാനാകേലിയെ ജഗാ ചാഹിയെ"

താമസിക്കാന്‍ വീടുമില്ല കൂടുമില്ല .രാവിലെ കുറ്റീം പറിച്ചിറങ്ങിയതാണെന്നു ചുരുക്കം. തോളില്‍ തൂക്കിയിട്ടിരുന്ന ആ വലിയ ബാഗ് കണ്ടപ്പോഴേ എന്തോ ഒരപാകത തോന്നിയിരുന്നു. ഇനിയിപ്പം ഹിന്ദിയില്‍കൂടെ പറഞ്ഞാല്‍ ഞാന്‍ മയങ്ങുവോ എന്നുള്ള ഒരു പരീക്ഷണമായിരിക്കും . പഞ്ചാബിയല്ലേ വര്‍ഗ്ഗം, സ്വതവേ അല്‍പ്പം മാനസികവിഭ്രാന്തി ഉണ്ടാകും . അതൊക്കെ എങ്ങനെയും സഹിക്കാം ഇതിപ്പം മുഴുഭ്രാന്താണെന്നാ കോവാലന്‍റെ നിഗമനം . ഇവളെ ഇന്നത്തേക്കു ഹാന്‍ഡ്‌ലുര ചെയ്യാം പക്ഷെ നാളെ പ്രീതിയെ എങ്ങനെ ഹാന്‍ഡിലു ചെയ്യും, ആ എയ്ഞ്ചലിനോടെന്തുപറയും, അതാണ് കൂലംകഷമായ പ്രശനം. വിവരദോഷിയാണെങ്കിലും ആ മെക്‌സിക്കനോടുതന്നെ കാര്യങ്ങള്‍ സംസാരിക്കാം. പഞ്ചാബിയുടെ കരച്ചിലുകണ്ടപ്പോഴേ മുങ്ങിയ വീരനാണന്നറിയാമെലും ഈ പ്രതിസന്ധിഘട്ടത്തില്‍ അവന്‍റെ സഹായം അത്യന്താപേക്ഷിതമാണ് .ഉടനെ ടോണി കോവാലയെ ഓഫിസില്‍ വിളിച്ചിട്ട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. അവള്‍ പോകുന്ന ലക്ഷണമൊന്നും കാണുന്നില്ലന്നവനും സമ്മതിച്ചു . ഉടനെ ഒരു പുഞ്ചിരി പുഞ്ചിരിച്ചിട്ട് ആ ഡെവിള്‍ ഗൈറ്റിനിന്നവുധിയാ എന്ന സന്തോഷ വാര്‍ത്ത അറിയിച്ചു . അവളുടെ പി. എച്ച .ഡി ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട് അതായത് പെര്‍മിനന്റ്‌ലി ഹെഡ് ഡാമേജ് എന്നാണ് കോവാലന്‍റെ കണ്ടത്തെല്‍ . മെക്‌സിക്കോയുടെ വേലത്തരങ്ങളൊന്നും അവളുടെ അടുത്ത്
നടക്കില്ലന്ന് അയാള്‍ക്കറിയുകയും ചെയ്യാം . ഇതിപ്പം ആരോ എനിക്കിട്ടു തന്ന ഒരു പണിയാണെന്നുറപ്പാ. അല്ലെങ്കില്‍ ഈ ഓഫീസില്‍ തന്നെ എല്ലാം കല്പിച്ചിങ്ങനെ പെട്ടീം പ്രമാണവുമായി ഒരു പഞ്ചാബി പെണ്‍കുട്ടി വന്നുകേറുമോ. പ്രീതിയെ വിളിച്ചു സത്യം പറയുന്നതില്‍ എന്താ കുഴപ്പം എന്നവനും ചോദിച്ചു. അതുതന്നെയാ നല്ലതെന്ന് എനിക്കും തോന്നി . കാര്യം സത്യമേവ ജയതേ എന്നൊക്കെ പറയാനും കേള്‍ക്കാനും ഒരു സുഖമൊക്കെയുണ്ട്. പക്ഷെ ഭാര്യമാരുടെ അടുത്തു പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി പടുതന്നെയാ. ഈ സാധനത്തിനെ അവള്‍ നേരിട്ടുകാണുന്നതിനു മുന്‍പായി താമസിപ്പിക്കാനുള്ള സമ്മതപത്രം ശെരിയാക്കിയാല്‍ തല്‍ക്കാലം രക്ഷപെടാമെങ്കിലും മുന്നോട്ടുള്ള ജീവിതം ഇരുളടഞ്ഞതാണ്. മതിഭ്രമമുണ്ടെങ്കിലും ആളു അതിബുദ്ധിയുള്ള കൂട്ടത്തിലാണെന്ന് അവള്‍ തന്ന പേപ്പറുകളൊക്കെ പരിശോധിച്ചപ്പോഴാണ് മനസ്സിലായത്. ലുധിയാനാ മെഡിക്കല്‍ കോളേജില്‍നിന്നും ഇംഗ്‌ളീഷ് പ്രസംഗത്തിന് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ആയിരുന്നു. എന്തായാലും വന്നത് വേണ്ട സമയത്താണ്. റിസപ്ഷനില്‍ ഒരു പെണ്‍കുട്ടിയുടെ ഒഴിവുമുണ്ട് . ആത്മഹത്യാപരമാണെങ്കിലും ഒന്നു പരീക്ഷിക്കാവുന്നതേയുള്ളു. ഇപ്പോള്‍ അവള്‍ മാനസികമായി ആകെ തളര്‍ന്ന മട്ടാണ് . പ്രീതിക്കും ഒരു സഹതാപമൊക്കെ തോന്നാനുള്ള സാദ്ധ്യതയും തള്ളിക്കളായാനാവില്ല . എന്തുവന്നാലും ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. ഇന്നത്തേക്കേ ആ ഒഴിഞ്ഞ മുറിയില്‍ കിടക്കട്ടെ. നാളത്തെ കാര്യം വരുന്നിടത്തുവെച്ചു കാണാം . എന്തായാലും ഒരു ദിവസം വിശ്രമിക്കട്ടെഎന്നങ്ങു തീരുമാനമെടുത്തു . അടുത്തദിവസം എയ്ഞ്ചലാ വന്നാല്‍ സംഗതി ചീറ്റിപോകുമെന്നു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അറിയാം. എല്ലാം മനസിലൂടെ അങ്ങനെ റീപ്ലേ ചെയ്തുകൊണ്ട്. സൂപ്പര്‍ സോളാറിന്‍റെ വാതിക്കല്‍ എത്തിയപ്പോഴേക്കും കാറ്റും മഞ്ഞുവീഴ്ചയും ശക്തിയാര്ജിച്ചുകൊണ്ടിരുന്നു . കാറു പാര്‍ക്കു ചെയ്തതും ടോണി തലയിക്കൂടെ ജാക്കറ്റിന്‍റെ ഹുഡുമിട്ട് ഓടിവന്നു വിവരം പറഞ്ഞതും ഒന്നിച്ചായിരുന്നു.

"ആകെ കുഴപ്പമായി നാലപ്പത്തിയീട്ടു മണിക്കൂര്‍ കഴിയാതെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കാര്യമില്ലന്നാണറിഞ്ഞത്" .
ഇനിയിപ്പം ചത്ത പശുവിന്‍റെ ജാതകമെഴുതിയിട്ടെന്തു കാര്യം വന്നപ്പോഴേഅങ്ങു പറഞ്ഞുവിട്ടാല്‍ മതിയായിരുന്നു. എന്തുചെയ്യാം വിനാശകാലേ വിപരീതബുദ്ധി.

പെട്ടന്നാണ് എന്നെ കാത്തുകിടന്നതുപോലെ ഒരു പോലീസ് കാര്‍ ലൈറ്റ് ഒന്നും ഫഌഷ് ചെയ്യാതെ ഓഫീസിന്‍റെ വാതുക്കല്‍ വന്നു നിന്നത് . പോലീസ് ഓഫിസര്‍ ഡോര്‍ തുറന്നു ഒരു ഐപാഡുമായി പുറത്തേക്കു വന്നു. മൂടല്‍ മഞ്ഞിലും മഞ്ഞുവീഴ്ചയിലും കറുത്ത മഴക്കോട്ടിട്ട അയാള്‍ ഒരു ദുര്‍ഭൂതംപോലെ ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തു. കുറ്റമൊന്നും ചെയിതിട്ടില്ലെങ്കിലും കോവാലന്‍ ഒന്ന് പേടിച്ചു . എനിക്കും ഒരുള്‍ക്കിടിലം . അയാള്‍
ആദ്യം സുസ്‌മേരവദനനായി ഗുഡ് മോര്‍ണിംഗ് പറഞ്ഞു . അതുപിന്നെ ഇവിടെയുള്ള പോലീസ് ജന്തുക്കള്‍ക്കെല്ലാം ഉള്ള സ്ഥിരം നബാരാ കൊല്ലാന്‍ വന്നാലും കൊലച്ചിരി ചിരിക്കും . അങ്ങനെ ആലോചിച്ചു നിന്നപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങി.

"മിസ്റ്റര്‍ ബുഷ് ആര്‍ യു ദി സി ഇ ഓ ഓഫ് ദി സൂപ്പര്‍ സോളാര്‍ കോര്‍പറേഷന്‍ ".
“ യെസ്സ് ഐ ആം “


ബുഷ് എന്നയാള്‍ ഐപാഡില്‍ എഴുതിയപ്പോള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി . അപ്പോഴേ എനിക്കു കാര്യം പിടികിട്ടി. ഈ ഇന്ത്യാക്കാരനെങ്ങനെ ബുഷ് ആയി എന്നുള്ള സംശയമാണന്ന് .
" സാര്‍ ഇറ്റ് ഈസ് മൈ ലാസ്റ്റ് നെയിം കുറ്റിക്കാട് മീന്‍സ് ബുഷ് " അയാളത് കാര്യമായി ഗൗനിച്ചില്ല
" ഏറെ യു സ്റ്റില്‍ ലിവ് ഇന്‍ ടിബാക്"
" എസ് ഐ ആം ".
“ഐ ഗോട്ട് എ കംപ്ലൈന്റ്‌റ് എബൗട്ട് യുവര്‍ എംപ്ലോയി കുറുവന്‍ കോര്‍. ഷീ ഈസ് മിസ്സിംഗ് ഫ്രം യര്‍സ്റ്റര്‍ഡേ”
സായിപ്പു പറഞ്ഞത് കുറുക്കന്‍ എന്നാണോ എന്നൊരു സംശയം. ആണെങ്കില്‍ അതാണ് കറക്റ്റ് കുറുക്കന്റെ ഒരു കുശാഗ്രബുദ്ധി അവളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

“എസ് ഓഫീസര്‍ ദാറ്റ് ഈസ് ദി പ്രോബ്ലം “


ഓഫീസര്‍ എന്നെ ഏതോ കൊലപാതകിയെ നോക്കുന്നതുപോലെ ഒന്നു സൂക്ഷിച്ചു നോക്കി. എന്‍റെ ജോലിക്കാരിയല്ലന്നും രാവിലെ കുറ്റീംപറിച്ചു ജോലി അന്ന്വേഷിച്ചു വന്നതാണെന്നും എല്ലാം വാന്‍ ചതിയായിരുന്നു എന്നുമൊക്കെ ഞാന്‍ അയാളെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമം നടത്തി. അതൊന്നും ശ്രദ്ധിക്കാതെ അയാള്‍ എന്‍റെ െ്രെഡവര്‍ ലൈസന്‍സ് മേടിച്ചു . എന്നിട്ട് അയാളുടെ ഐ പാഡില്‍ എന്തൊക്കെയോ കുറിക്കാന്‍ തുടങ്ങി.

അവരുടെ അറിവില്‍ സൂപ്പര്‍ സോളാര്‍ കമ്പനിയുടെ എംപ്ലോയി ആണെന്നും മിസ്സിംഗ് ആണെന്നും പറഞ്ഞു. അവളേ പടിയടച്ചു പിണ്ഡം വെച്ച ആ ചേട്ടന്‍ സ്വരൂപ് സിങ്ങിന്‍റെ പരാതിയുണ്ടെന്നുകൂടി കേട്ടപ്പോള്‍ ഒന്നു ഞെട്ടി . അവക്കാരുമില്ലന്നും കിടക്കാടംപോലുമില്ലെന്നുമൊക്കെ എന്തല്ലാം നുണപറഞ്ഞാണ് പൂക്കണ്ണീരൊഴുക്കിയത്. ഇവിടുത്തെ മാത്രമല്ല ഈ ലോകത്തില്‍ ഒരു പെണ്ണുങ്ങളെയും ഉറക്കത്തില്‍പോലും വിശ്വസിക്കരുതെന്നു കോവാലനറിയില്ലല്ലോ. അതും പഞ്ചാബി, സ്ഥാകാലബോധമില്ലാത്ത വര്‍ഗ്ഗമാ . അല്ലെങ്കില്‍ ഇന്ത്യക്കകത്തു ജീവിച്ചുകൊണ്ടു സ്വതന്ത്ര പഞ്ചാബ് വേണമെന്നു പറയുമായിരിന്നോ . എന്നിട്ടെന്തേ എല്ലാം ചീറ്റിപോയില്ലേ ഇതിപ്പം പ്രീതിയറിഞ്ഞാല്‍ ഒന്നുറക്കെ ചിരിക്കാനുള്ള വകയായി. വേലിയേലിരുന്ന പാമ്പിനെ വെറുതെ വിട്ടാല്‍ മതിയായിരുന്നു .എടുത്തൊന്നു താലോലിക്കണമെന്ന് തോന്നിയതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.
സംഭവം ഇത്രയുമായപ്പോള്‍ കോവാലന്‍ പതുക്കെ അവിടുന്ന് വീണ്ടും മുങ്ങാന്‍ നോക്കി. അപ്പോഴേക്കും ഓഫീസര്‍ കണ്ടു .

" വൈ ഹി ഈസ് റണ്ണിങ് . ടെല്‍ ഹിം റ്റു കം ബാക്ക് "
“ മിസ്റ്റര്‍ കോവല്‍ കം ഹിയര്‍ " ഞാന്‍ വിളിച്ചു . ഓഫിസര്‍ അവനെ ആപാദചൂഡം ഒന്നു നോക്കിയിട്ടു ആജ്ഞാപിച്ചു.


'ഗിവ് മി യുവര്‍ െ്രെഡവര്‍ ലൈസെന്‍സ് " വീണ്ടും ഐപാഡില്‍ എന്തൊക്കെയോ കുത്തികുറിച്ചു .എന്നിട്ടു രണ്ടുപേരോടും കൂടി

“ യു ബോത്ത് കം ടു ദി പോലീസ് സ്‌റ്റേഷന്‍ ടുമാറോ മോര്‍ണിംഗ് “
കാവാലന്‍റെ മുഖത്തെ രക്തം മുഴുവന്‍ അപ്പോഴേ വാര്‍ന്നുപോയി . എന്നിട്ടു വിക്കി വിക്കി
“ ഓക്കേ ഓഫിസര്‍ “
“താങ്ക് യു. സീ യു ടുമോറോ ടേക്ക് കെയര്‍ " എന്ന് ഓഫീസര്‍ പറഞ്ഞു. എന്നിട്ട് വീണ്ടും അതെ അമേരിക്കന്‍ കൊലച്ചിരി.

അന്ന് രാത്രി ഞാനും കോവാലനും ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു . പ്രീതിയോടു കമാന്നൊരക്ഷരം പറഞ്ഞതുമില്ല. അടുത്തദിവസം രാവിലെ ഓഫീസര്‍ വിളിച്ചു. പോലീസ് സ്‌റ്റേഷനിലേക്കു വരേണ്ടതില്ല. അവളെ കണ്ടു കിട്ടിയെന്നും ഡോക്ക്ട്ടര്‍ ഏയ്ഞ്ചലയുടെ വീട്ടിലുണ്ടെന്നും അറിയിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഒരൂഹവും കിട്ടുന്നില്ല. ഏയ്ഞ്ചല്‍ ഇന്നും ഇന്നെലെയും ഓഫീസില്‍ വന്നിട്ടില്ലന്നു കോവാലന്‍ പറഞ്ഞപ്പോള്‍ എന്തോ ഒരപാകത തോന്നി . ഈശ്വരാ അപ്പോള്‍പിന്നെ അവളുടെ പ്രീതിയോടുള്ള ഈ കിന്നാരം പറച്ചിലിനും എന്തെങ്കിലും ഉദ്ദേശം കാണാതിരിക്കില്ല എന്നുതന്നെയാണ് അപ്പോള്‍ തോന്നിയത് . ഇനിയിപ്പം അവളുകൂടി ഒത്തോണ്ടായിരുന്നോ ഈ നാടകം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലം എനിക്കും കോവാലനും പണികിട്ടി എന്നുള്ള കാര്യം ഏതാണ്ടുറപ്പായി. അപ്പോഴേക്കും കോവാലന്‍ ഉറക്കെ ചിരിച്ചുകൊണ്ട് ഡെവിള്‍ ഇന്‍ ആക്ഷന്‍ എന്നുപറഞ്ഞിട്ട് വീണ്ടും ഒരു മെക്‌സിക്കന്‍ നാടന്‍പാട്ടുപാടി . അവനങ്ങനാ സന്തോഷം വന്നാല്‍ അപ്പോള്‍ പാട്ടുപാടും .കുറെ നിര്‍ബന്ധിച്ചപ്പോളാണ് അതിന്റെ അര്‍ഥം പറഞ്ഞത് . അപ്പോള്‍ ഒരു മലയാളം പാട്ടാണ് എന്‍റെ ചുണ്ടത്തു വന്നത്

" കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം
കാക്ക കൊത്തി പോയി അയ്യോ കാക്ക കൊത്തിപ്പോയി "
അപ്പോഴും ആ കോവാലന്‍റെ ആ മെക്‌സിക്കന്‍ ചിരി
പൊട്ടിച്ചിരിയായി , ഒരാട്ടഹാസമായി എന്‍റെ കാതില്‍ മുഴങ്ങുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക