Image

പൊന്നാനി അഴിമുഖത്ത്‌ കടല്‍ രണ്ടാക്കി മണല്‍ തുരുത്ത്‌..! കടലിലൂടെ നടന്ന്‌ ജനങ്ങള്‍

Published on 15 September, 2018
പൊന്നാനി അഴിമുഖത്ത്‌ കടല്‍ രണ്ടാക്കി മണല്‍ തുരുത്ത്‌..! കടലിലൂടെ നടന്ന്‌ ജനങ്ങള്‍


പൊന്നാനി: മഹാപ്രളയത്തിന്‌ ശേഷം കേരളത്തിലെ പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ്‌ ദിവസേന സംഭവിക്കുന്നത്‌. അമിത ചൂടും വരള്‍ച്ചയുമാണ്‌ ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്‌. എന്നാല്‍ വളരെ വ്യത്യസ്‌തമായ ഒരു വാര്‍ത്തയാണ്‌ പൊന്നാനി അഴിമുഖത്ത്‌ നടക്കുന്നത്‌.

മണല്‍ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്താണ്‌ പുതിയ സംസാര വിഷയം. മണല്‍ത്തുരുത്ത്‌ കാണാന്‍ നൂറുകണക്കിനാളുകളാണ്‌ ഇവിടെ എത്തുന്നത്‌. ഭാരതപ്പുഴയില്‍നിന്ന്‌ ഒഴുകിയെത്തിയ മണലാണ്‌ കടലിനു കുറുകെ അടിഞ്ഞുകൂടിയിരിക്കുന്നത്‌.
പുലിമുട്ട്‌ ഭാഗത്തുനിന്ന്‌ കടലിലേക്ക്‌ അര കിലോമീറ്ററോളം നീളത്തില്‍ നടന്നുപോകാവുന്ന തരത്തിലാണ്‌ തുരുത്ത്‌ രൂപപ്പെട്ടിരിക്കുന്നത്‌.

അതേസമയം വേലിയേറ്റ സമയത്ത്‌ മണല്‍തിട്ട കടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ കടലിലേക്കിറങ്ങുന്നത്‌ അപകടത്തിനിടയാക്കുമെന്ന്‌ ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ വിഭാഗം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
പുതിയ പുരാണം 2018-09-15 06:09:00

കുരങ്ങന്‍മാരോ, കുട്ടി ചാത്തന്‍മാരോ രാത്രിയില്‍ കെട്ടിയ ചിറ എന്ന് അങ്ങ് അടിച്ചുവിടുക. പുറകെ ഒരു നേര്ച്ച പെട്ടി. ദൈവങ്ങളും കുരിശുകൃഷിക്കാരും പുറകെ എത്തിക്കോളും.

 ഇന്ത്യയില്‍ നിന്ന് ശ്രിലങ്കക്ക് കടല്‍ പാലം കുരങ്ങന്‍ ഉണ്ടാക്കാം എങ്കില്‍ BJP ഭരിക്കുന്ന വര്‍ഗീയ ഇന്ത്യയില്‍ ഇങ്ങനെ ഒക്കെ ഉണ്ടാകാം, ഒരു പുരാണം കൂടി എഴുതുവാന്‍ ഉള്ള സമയം ആയി. {andrew}

ദൈവ വിശ്വാസി -BJP Christian 2018-09-15 10:44:24
തിട്ടയുടെ അറ്റത്ത്‌ ഒരു വിഗ്രഹം അങ്ങോടു കുഴിച്ചു ഇടുക. മണല്‍ തിട്ട അവിടെ നില്കും. പിന്നെ ഒരു അമ്പലം, ഒരു തട്ടുകട, പകുതി വഴി ഒരു ഉപഷാപ്പ്‌ , ഇപ്പുറം ഒരു കുരിശിന്‍ തൊട്ടി, നേര്ച്ച പെട്ടി. Mathulla can preach his christian god here too.
പോത്തുള്ള 2018-09-15 14:03:51
തന്റെ സ്വന്തം ജനതയെ രക്ഷിക്കാൻ യഹോവ ചെങ്കടൽ രണ്ടായി പകുത്തു. അത് വിശ്വസിക്കാത്ത ബി ജെ പി ക്രിസ്ത്യാനികൾക്കുള്ള ഒരു സാക്ഷ്യം ആണിത്. നിരപരാധിയായ ഫ്രാങ്കോ പിതാവിനെ പീഡിപ്പിക്കുന്ന മലയാളികൾ വലിയ ദുരന്ധം ആണ് കാത്തിരിക്കുന്നത്. സഭക്കും സഭയുടെ ആത്മീയ നേതാക്കൾക്കും എതിരെ ഉള്ള പ്രൊപ്പഗാണ്ട തിരിച്ചറിയുക. 
മോസസ് 2018-09-15 23:46:06
ഞാൻ എത്രപെട്ടെന്നാണ് വിസ്‌മൃതനായത്
എത്ര നാളായി നിങ്ങളെ എന്നെ കുറിച്ച് പറഞ്ഞിട്ട്
പണ്ട് ഞാൻ കടല് രണ്ടായി പിളർന്ന് 
ഇസ്രേയൽ ജനത്തെ ദുഷ്ടനാം ഫറവോനിൽ നിന്ന് രക്ഷിച്ചു 
പിന്നെ നിങ്ങൾ അത് പറഞ്ഞു പാടി നടന്നു 
പിന്നെ പത്തു കല്പന സിനിമയായി ഞാൻ ലോകം ചുറ്റി 
ചാർൾടൺ ഹെസ്റ്റൻ എന്നെ അടിപൊളിയാക്കി 
ജനം എന്നെ മറന്നു അവൻ മോസസായി 
ഞാൻ വിസ്‌മൃതനായി  ചാർൾടൺ ഹെസ്റ്റൻ  എൻ ആർ എ ആയി 
ഇല്ല എനിക്ക് ഇത് സഹിക്കാനാവില്ല 
ഞാൻ വീണ്ടും കടല് രണ്ടാക്കും അതെന്റെ ഒരു ഹോബിയാണ് 
ഇനി പൊന്നാനി അഴിമുഖം ബൈബിളിൽ സ്ഥാനം നേടും 
മോസസ് രണ്ടാമത് കടൽ രണ്ടാക്കിയ സ്ഥലം എന്ന് വാഴ്ത്തും 
അങ്ങനെ ബൈബിൾ കലങ്ങി മറിയും ഇത് കണ്ടു 
ചില  കപടഭക്തന്മാർ ഓലി ഇട്ട് കൂവും 
കുറുക്കന് എത്രനാൾ ചായത്തിൽ കുളിച്ചിരിക്കാൻ കഴിയും 
അവൻ കൂവും അത് കേട്ട് നിങ്ങൾ വായനക്കാർ അമ്പടാ ഭയങ്കരാ എന്ന് ഒച്ച വയ്ക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക