Image

കേരളത്തില്‍ പടര്‍ന്നുപിടിച്ച എലിപ്പനി നിയന്ത്രണവിധേയമാകുന്നു

Published on 15 September, 2018
കേരളത്തില്‍ പടര്‍ന്നുപിടിച്ച എലിപ്പനി നിയന്ത്രണവിധേയമാകുന്നു

പ്രളയാനന്തരം കേരളത്തില്‍ പടര്‍ന്നുപിടിച്ച എലിപ്പനി നിയന്ത്രണവിധേയമാകുന്നു. എലിപ്പനിയെന്ന് സംശയിക്കുന്ന നൂറോളം കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കിയതും രോഗകുറയാന്‍ ഇടയാക്കിയിട്ടുണ്ട്.

കോഴിക്കോടിന് പുറമെ ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായിരുന്നു എലിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയതത്. മരണനിരക്ക് ഗണ്യമായി ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. ഇതോടെ മരണസംഖ്യ ഗണ്യമായി കുറഞ്ഞു.

സംസ്ഥാനത്ത് എലിപ്പിനി ബാധിച്ച്‌ 22 മരണം സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഇതിന് പുറമെ ഇതേ രോഗലക്ഷണങ്ങളോടെ 35 പേരും മരിച്ചിട്ടുണ്ട്. 1300 ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ എലിപ്പിനിക്ക് ചികിത്സതേടി. ഇതില്‍ 668 പേര്‍ക്ക് എലിപ്പനിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതേ സമയം പ്രതിരോധ മരുന്നിനെതിരെയുള്ള പ്രചരണങ്ങളെയും ആരോഗ്യ വകുപ്പിന് ഇക്കാലയളവില്‍ നേരിടേണ്ടി വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക