Image

കല്‍ക്കിയായി ടൊവീനോ

Published on 16 September, 2018
കല്‍ക്കിയായി ടൊവീനോ
ടോവിനോ തിയേറ്ററുകളില്‍ അതിവേഗതയില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടിക്ക് മികച്ച പ്രതികരണം നേടുകയാണ്. നവാഗത സംവിധായകനായ പ്രവീണ്‍ പ്രഭാരം ഒരുക്കുന്ന കല്‍ക്കി എന്ന ചിത്രത്തിലാണ് ഇനി ടൊവീനോ നായകനായെത്തുക.പൊലീസ് വേഷത്തിലാണ് കല്‍ക്കിയില്‍ ടൊവിനോ പ്രത്യക്ഷപ്പെടുക എന്നതാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.
ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആകാംഷയുണര്‍ത്തുന്ന പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.സലിം അഹമ്മദിന്റെ ദി ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തിലും ടൊവിനോ തന്നെയാണ് നായകനായി എത്തുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്.

അനു സിതാരയാണ് നായികാ വേഷത്തില്‍. മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലും ടൊവിനോയും അനു സിതാരയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിമിഷ സജയനും ചിത്രത്തിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക