Image

സിനിമ താരം ക്യാപന്‍ രാജു അന്തരിച്ചു

എബി മക്കപ്പുഴ Published on 17 September, 2018
സിനിമ താരം ക്യാപന്‍ രാജു അന്തരിച്ചു
ഡാളസ്: സുപ്രസിദ്ധ സിമിനാ താരം ക്യാപ്റ്റന്‍ രാജു (68 ) കൊച്ചിയിലുള്ളസ്വന്തം വസതിയില്‍ തിങ്കളാഴ്ച്ച അന്തരിച്ചു
കുറെ മാസങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്കുള്ള യാത്രക്കിടെ പെട്ടെന്നുണ്ടായ സ്‌ട്രോക്ക് കാരണം അദ്ദേഹത്തെ ഒമാനിലുള്ള ഹോസ്പിറ്റലില്‍ അടിയന്തരചിക്ലിത്സക്ക് വിധേയമാക്കി. പിന്നീട് കൊച്ചയിലേക്കു മാറ്റുകയും ചെയ്തു.

പെട്ടെന്നു രോഗം മൂര്‍ച്ചക്കുകയും തിങ്കളാഴ്ചരാവിലെ അന്ത്യം സംഭവിക്കുകയും ചെയ്യുകയുമാണ് ഉണ്ടായതാണ്.
ഇന്ത്യന്‍ ആര്‍മിയില്‍സേവനം ചെയ്ത ക്യാപ്റ്റന്‍ രാജു1981-ല്‍മലയാള സിനിമ ലോകത്തേക്ക് വരുകയും വില്ലന്‍ റോളുകള്‍ അഭിനയിച്ചു മലയാളി മനസുകളെ കീഴടക്കുകയുംചെയ്തഅതുല്യ പ്രതിഭയായായിരുന്നു. നാടോടി കാറ്റ് എന്ന സിനിമയില്‍മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചു ശ്രദ്ധേയനായ രാജു 500-ല്‍ പരം സിനിമകളില്‍ അഭിനയിച്ചു.

പരേതന്റെ മരണത്തില്‍ ദുഃഖിതായിരിക്കുന്ന ഭാര്യ പ്രമീളക്കും മകന്‍ രവിക്കും പ്രവാസി സമൂഹത്തിന്റ അനുശോചന സന്ദേശങ്ങളുടെ ഒഴുക്കാണ്.

Join WhatsApp News
വിദ്യാധരൻ 2018-09-17 11:27:29
എവിടേയ്ക്കാണ് നീ പോയെന്നാലും 
അവിടെ നീ സന്തുഷ്‌ടനായിരിക്ക
അവാർഡും പൊന്നാടേം മത്സരവും 
ഇല്ലാത്തിടാമെന്നു കരുതുന്നു ഞാൻ 
'നാളകെൾ നാളെ വന്നില്ലെങ്കിൽ "
എല്ലാരും വിസ്‌മൃതർ  ആയിടുമെ
അന്നു നാം കണ്ടു മുട്ടിയപ്പോൾ 
ആ സാരം  നിൻ വാക്കിൽ ധ്വനിച്ചിരുന്നു 
ആഴമാം അറിവിൽ നിന്നൊന്നുമാത്രം  
അത്തരം വാക്കുകൾ   നിര്‍ഗളിക്കൂ 
ഒരു പക്ഷെയാബോധം നിൻ  ആഹന്തയെ
കടിഞ്ഞാൺപോലെ തടഞ്ഞതാവാം
എന്നാൽ ഇത്തരം ചിന്തകൾ തീണ്ടിടാതെ 
ഇവിടെ വങ്കന്മാർ ചാടി കളിച്ചിടുന്നു 
ഒഴിഞ്ഞപാത്രങ്ങൾ പോലെയവർ 
കലപില ശബ്ദം വച്ചിടുന്നു 
അതിനെതിരെ ആരേലും പറഞ്ഞുപോയാൽ 
അവരെ ഭീരുക്കളായി മുദ്രകുത്തും 
അജ്ഞാതന്മാരെ ഒതിക്കിടുവാൻ 
അവർ തിരയുന്നു നാടായ നാടുമുഴുവൻ 
സത്യബോധം ഉള്ളിൽ വിളങ്ങിടുമ്പോൾ  
എന്തിന് ഇക്കൂട്ടർ ഭയചകിതരായിടുന്നു ? 
ഭീഷണി വെടിവെപ്പ് കുലപാതകത്താൽ 
സത്യത്തെ ഒതുക്കാൻ നോക്കിടെണ്ടാ 
ഒരു കലാകാരൻ ഭീരുവായാൽ 
അത് കലയല്ല കുലപാതകമാ
കലാബോധം പൊടിപോലും തീണ്ടിടാത്ത 
മിഥ്യാകഥാകാവ്യ കൃത്തുക്കളെ 
ഒഴിയുമോ നിങ്ങൾ കലാവേദി വിട്ട് 
മറ്റ് തൊഴിൽ എന്തേലും ചെയ്യ്തിടുമോ 
ജീവിതം കലയ്ക്കായ് ഉഴിഞ്ഞുവച്ച് 
കെട്ടിപ്പടുത്ത കലാവേദി നിങ്ങൾ 
തല്ലി തകർക്കല്ലേ ദയവ് ചെയ്ത് 
xxxxxxxxxxxxxxxxxxxxxxxxxxx
നേരുന്നൊരിക്കൽ കൂടി ഞാനാ 
ധീരനാം കലാകാരന് നിത്യശാന്തി
'നാളകെൾ നാളെ വന്നില്ലെങ്കിൽ "
എന്നന്നെ ഓർപ്പിച്ച കലാകാരന് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക