Image

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയവിമാനം അടുത്ത ആഴ്‌ച

Published on 18 September, 2018
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയവിമാനം അടുത്ത ആഴ്‌ച


മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ ലൈസന്‍സ്‌ നല്‍കുന്നതിന്റെ ഭാഗമായുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ പരിശോധന ഇന്ന്‌ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂരിലെത്തിയ ഉദ്യോഗസ്ഥര്‍ ഇന്നുകാലത്ത്‌ 10.50ഓടെയാണ്‌ പരിശോധനയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി വിലയിരുത്തും.

ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ പ്രകാരമാണ്‌ വിമാനത്താവളത്തിന്‌ വ്യോമയാനമന്ത്രാലയം ലൈസന്‍സ്‌ നല്‍കുക. ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്ന്‌ സിവില്‍ ഏവിയേഷന്‍ വിഭാഗം ഉറപ്പ്‌ നല്‍കിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സന്താനം സമ്പത്ത്‌, ഡല്‍ഹിയില്‍ നിന്നുള്ള ഡി ജി സി എ അസിസ്റ്റന്റ്‌ ഡയറക്ടര്‍ അശ്വിന്‍ കുമാര്‍ എന്നിവര്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്‌ച മടങ്ങും. തുടര്‍ന്ന്‌ അടുത്ത ആഴ്‌ച അവസാനഘട്ട പരിശോധനയ്‌ക്ക്‌ കൂറ്റന്‍ വിമാനമിറങ്ങുകയും ഇതിനുശേഷം ലൈസന്‍സ്‌ ലഭ്യമാകുകയും ചെയ്യും.

കേരളപ്പിറവി ദിനത്തില്‍ ഉദ്‌ഘാടനം നടത്തി ശിശുദിനത്തില്‍ സര്‍വ്വീസ്‌ ആരംഭിക്കുവാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക