ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയേക്കുമെന്ന് അന്വേഷണസംഘം
Published on 18 September, 2018
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയേക്കുമെന്ന് അന്വേഷണസംഘം.
ബിഷപ്പിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25-ലേക്ക് കോടതി മാറ്റിയിരുന്നു. അറസ്റ്റ് വേണമോ എന്ന് പോലീസിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞിരുന്നു.
ബിഷപ്പിന് കൂടുതല്‍ സമയം നല്‍കിക്കൊണ്ടുള്ള നിലപാട് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തിലാണ് അറസ്റ്റ് വൈകിക്കാനുള്ള തീരുമാനം. സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചോദ്യം ചെയ്യുന്ന സ്ഥലം വൈക്കത്തു നിന്ന് മാറ്റാന്‍ സാധ്യതയുള്ളൂ.
ബുധനാഴ്ച്ച രാവിലെ 10 മണി മുതല്‍ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിന് മുമ്പ് തന്നെ അദ്ദേഹം അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകുമെന്നാണ് കരുതുന്നത്. മൂന്നു ദിവസം ചോദ്യം ചെയ്യലിനായി വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല