Image

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌

Published on 19 September, 2018
ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌
പനാജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ്‌. വിഷയത്തില്‍ ഭരണഘടനപരമായ തീരുമാനം കൈകൊളളുമെന്നും നാലു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

പരീക്കര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ്‌ കോണ്‍ഗ്രസ്‌ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ മുന്നില്‍ കണ്ട്‌ ഘടകക്ഷിളെ കൂടനിര്‍ത്താന്‍ ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്‌. ഗോവ ഫോര്‍വേര്‍ഡ്‌ പാര്‍ട്ടി നേതാവ്‌ വിജയ്‌ സര്‍ദ്ദേശായിയുമായി അമിത്‌ ഷാ ഫോണില്‍ സംസാരി

പരീക്കറിന്‌ പകരക്കാരനെ കണ്ടെത്തുന്നതില്‍ എന്‍.ഡി.എയില്‍ തീരുമാനം നീളവെ സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ ഗവര്‍ണര്‍ക്ക്‌ നേരത്തെ കത്ത്‌ നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പതിപക്ഷ നേതാവ്‌ ചന്ദ്രകാന്ത്‌ കവ്‌ലേക്കറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ വീണ്ടും ഗവര്‍ണറെ കണ്ടത്‌.

ഭൂരിപക്ഷം തെളിയിക്കുന്നതിനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും നേതാക്കള്‍ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അംഗബലം കോണ്‍ഗ്രസിനുണ്ടെന്നും അവകാശപ്പെട്ടു.

സംസ്ഥാനത്തു കോണ്‍ഗ്രസിന്‌ 16 എം.എല്‍.എമാരാണുള്ളത്‌, ബി.ജെ.പിക്ക്‌ പതിനാലും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തള്ളി 40 അംഗ സഭയില്‍ 14 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി ഭരണം നേടിയത്‌ മറ്റു കക്ഷികളുടേയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയിലായിരുന്നു.

പാന്‍ക്രിയാറ്റിക്‌ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഏഴുമാസത്തിനിടെ മൂന്നു തവണ പരീക്കര്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ ദല്‍ഹി എയിംസിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക