Image

മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കി: ഓര്‍ഡിനന്‍സിന്‌ മന്ത്രിസഭയുടെ അംഗീകാരം

Published on 19 September, 2018
മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കി: ഓര്‍ഡിനന്‍സിന്‌ മന്ത്രിസഭയുടെ അംഗീകാരം


മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കി. ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായെത്തിയത്‌. ബില്ലിലെ വ്യവസ്ഥപ്രകാരം ഒറ്റയടിക്ക്‌ മുത്തലാഖ്‌ ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന്‌ വര്‍ഷംവരെ തടവും പിഴയുമാണ്‌ പുരുഷന്‌ ശിക്ഷ.

വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളായ വാട്‌സ്‌ആപ്പ്‌ എസ്‌എംഎസ്‌ വഴിയോ തലാഖ്‌ ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്‌റ്റ്‌ 22ന്‌ മുത്തലാഖ്‌ നിയമവിരുദ്ധമാണെന്ന്‌ സുപ്രീം കോടതി വിധിച്ചച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച്‌ നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക