ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി ; ചോദ്യം ചെയ്യല്‍ തുടങ്ങി
Published on 19 September, 2018
കൊച്ചി:
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ജലന്ധര്‍
ബിഷപ്പ് ഫ്രാങ്കോ മുയ്ക്കല്‍ എത്തി. രാവിലെ പത്തിന് എത്തുമെന്ന്
അറിയിച്ചിരുന്നെങ്കിലും 11ഓടെയാണ് എത്തിയത്.പൂര്‍ണമായും മറച്ച കാറിലാണ് ബിഷപ്പ്
എത്തിയത്.
തൃപ്പൂണിത്തുറയില്‍ ക്രൈംബ്രാഞ്ച് ഓഫീസിനോടനുബന്ധിച്ചുള്ള
അത്യാധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍. കോട്ടയം എസ് പി ഹരിശങ്കറും ഡിവൈഎസ്പി കെ സുഭാഷും ചോദ്യം ചെയ്യല്‍
സംഘത്തെ നയിക്കും.
ചോദ്യം ചെയ്യല്‍ പ്രക്രിയകളെല്ലാം റെക്കോഡ് ചെയ്യാനുള്ള
ആധുനിക സൗകര്യം ഇവിടെയുണ്ട്. കൂടുതല്‍ ഉന്നതരായ ഉദ്യോഗസ്ഥരുമായി വീഡിയോ
കോണ്‍ഫറന്‍സിനും സൗകര്യമുണ്ടാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല