ബിജെപിയില്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്ത്. ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ നല്‍കിയിരിക്കുന്ന വിവരം ശരിയല്ലെന്നും ബന്ധപ്പെട്ടവര്‍ ഇതു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തി. ഫാ. മാത്യു മണവത്ത് ഉള്‍പ്പെടെ അഞ്ചു വൈദികര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണു ബിജെപി അറിയിച്ചിരുന്നത്.
ഫാ. മാത്യു മണവത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം
ആശംസ അര്‍പ്പിച്ചാല്‍ മെബര്‍ ആകില്ല, നമസ്കരിച്ചാലും.
വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി യിലെയും അംഗമല്ല ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല.
അതു കൊണ്ട് BJP, യുടെയോ, കോണ്‍ഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയില്‍ BJP യിലെ ശ്രി. അല്‍ഫോണ്‍സ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി. വ്യക്തി ബന്ധമുണ്ട്..
ഇന്ന് കോട്ടയത്ത് BJP സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീധരന്‍പി ശ്രീധരന്‍ള്ളയെ ഞാന്‍ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരി രം സൗദി അറേബ്യയില്‍ യില്‍
നിന്നും കൊണ്ടുവരുന്നതിന് നിര്‍ധന മായ ആ കുടുംബത്തിന്റെ അപേക്ഷ പേറി ഞാന്‍ സന്ദര്‍ശിച്ചു എന്നത് സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ?,
ഇതോടൊപ്പം Jose k Mani MP യെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?
കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ
കര്‍ത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവര്‍ണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു.
ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം., എന്റെ പേര് പട്ടികയില്‍ നിന്നും നീക്കണം ഞാന്‍ BJP മെംബര്‍ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബ ഹുമാനമുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതന് മാത്രം'