Image

ന്യൂജേഴ്‌സിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയില്‍ കുട്ടി മരിച്ചു

പി പി ചെറിയാന്‍ Published on 28 September, 2018
ന്യൂജേഴ്‌സിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയില്‍ കുട്ടി മരിച്ചു
ന്യൂജേഴ്‌സി: സെപ്റ്റംബര്‍ 26 ന് ന്യൂജേഴ്‌സിയില്‍ നിന്നും ഖത്തര്‍ വിമാനത്തില്‍ യാത്ര പുറപ്പെട്ട് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങി ചുരുക്കം മിനിട്ടുകള്‍ക്കകം 11 മാസമുള്ള ആണ്‍കുഞ്ഞ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ന്യൂജേഴ്‌സിയില്‍ നിന്നും ദോഹ വഴിയായിരുന്നു യാത്ര. ദോഹയില്‍ നിന്നും മൂന്നര മണിക്കൂര്‍ നീളുന്ന ഹൈദരാബാദിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വെച്ച് യാതൊരു അസുഖവും കുട്ടിക്ക് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഖത്തര്‍ വിമാന കമ്പിനി വക്താവ് പറഞ്ഞു.

ന്യൂജേഴ്‌സിയില്‍ നിന്നും അര്‍നവ് വര്‍മ്മയും (11 മാസം പ്രായമുള്ള കുട്ടി), അര്‍നവിന്റെ പിതാവ് അനില്‍ വര്‍മ്മയും ഒരുമിച്ചായിരുന്നു യാത്ര തിരിച്ചത്.

ഹൈദരാബാദില്‍ ഇറങ്ങിയ ഉടനെ അനില്‍ വര്‍മ്മ കുട്ടിക്ക് സുഖമില്ലെന്ന് എയര്‍പോര്‍ട്ട് സ്റ്റാഫിനെ അറിയിച്ചു. ഉടനെ അപ്പോളാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടിയുടെ നെറ്റഇയില്‍ ഒരു ചുവന്ന പാട് കണ്ടിരുന്നുവെന്നും മരണകാരണം വ്യക്തമല്ലെന്നും ഖത്തര്‍ അധികൃതര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പാര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് അവര്‍ പറഞ്ഞു. അര്‍നവിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടും പിതാവ് അനില്‍ വര്‍മ്മക്ക് ഇന്ത്യന്‍ പാസ്സ് പോര്‍ട്ടുമാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ന്യൂജേഴ്‌സിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയില്‍ കുട്ടി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക