Image

മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു

തോമസ് അലക്‌സ് Published on 02 October, 2018
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) എല്ലാവര്‍ഷവും നടത്തിവരാറുള്ള ആപ്പിള്‍ പിക്കിംഗും, പിക്‌നിക്കും സെപ്റ്റംബര്‍ 29-നു ശനിയാഴ്ച വാര്‍വിക്കിലുള്ള മാസ്കര്‍ ഓര്‍ച്ചാഡ്‌സില്‍ വച്ചു വിപുലമായ രീതിയില്‍ നടത്തി.

പ്രതികൂല കാലാവസ്ഥ പ്രക്ഷേപണം ചെയ്തിരുന്നുവെങ്കിലും രാവിലെ 10 മണി മുതല്‍ ധാരാളം ആളുകള്‍ നാനുവറ്റിലുള്ള കമ്മ്യൂട്ടര്‍ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയിരുന്നു. അവിടെ നിന്നും ഓര്‍ച്ചാഡ്‌സിലേക്കുള്ള യാത്ര എല്ലാവര്‍ക്കും കൗതുകം നിറഞ്ഞതായിരുന്നു. പ്രായഭേദമില്ലാതെ കുഞ്ഞു കുട്ടികള്‍ മുതല്‍ അനുഭവസമ്പത്തുള്ള പഴയ തലമുറയില്‍പ്പെട്ട ധാരാളം ആളുകളും ഈവര്‍ഷത്തെ ആപ്പിള്‍ പിക്കിംഗിനു പങ്കെടുത്തുവെന്നുള്ളത് സന്തോഷകരമാണ്.

ഉച്ചഭക്ഷണത്തിനുശേഷം വിവിധതരം കായിക മത്സരങ്ങളും നടത്തപ്പെട്ടു. വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കപ്പെട്ടു.

മാര്‍ക്ക് ഭാരവാഹികളായ ജോസ് അക്കക്കാട്ട് (പ്രസിഡന്റ്), സന്തോഷ് വര്‍ഗീസ് (സെക്രട്ടറി), വിന്‍സെന്റ് ജോണ്‍ (ട്രഷറര്‍), തോമസ് അലക്‌സ്, സിബി ജോസഫ്, ജേക്കബ് ചൂരവടി, ജിജോ ആന്റണി, സന്തോഷ് മണലില്‍, ബെന്നി ജോര്‍ജ്, പൗലോസ് ജോസഫ്, സോണി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. പി.ടി. തോമസ് മുഖ്യാതിഥിയായിരുന്നു. ആറുമണിയോടെ പരിപാടികള്‍ സമാപിച്ചു.
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
മാര്‍ക്ക് ആപ്പിള്‍ പിക്കിംഗ് പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടു
Join WhatsApp News
Andrews Philip 2018-10-02 09:23:37
Congratulations MARC. You are doing a wonderful job. Keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക