Image

അത്തനാസിയോസ് തിരുമേനി അനുസ്മരണം പോര്‍ട്ട് ചെസ്റ്ററില്‍

ജോണ്‍ സി. വര്‍ഗീസ് (സലീം) Published on 03 October, 2018
അത്തനാസിയോസ് തിരുമേനി അനുസ്മരണം പോര്‍ട്ട് ചെസ്റ്ററില്‍
ന്യൂയോര്‍ക്ക്: കാലംചെയ്ത ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ അനുസ്മരണാ സമ്മേളനം ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററില്‍ നടത്തി.

പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദേവാലയാങ്കണത്തില്‍ കൂടിയ യോഗത്തിലാണ് സമ്മേളനം നടത്തിയത്.

വിദ്യാഭ്യാസ രംഗത്തും, മലങ്കര സഭയ്ക്കുവേണ്ടിയും തിരുമേനി ചെയ്ത നിരവധി കാര്യങ്ങള്‍ പ്രാസംഗീകര്‍ പ്രത്യേകം അനുസ്മരിക്കുകയുണ്ടായി.

സന്ദര്‍ശക വൈദീകനായ റവ.ഫാ. രാജന്‍ വര്‍ഗീസ്, മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, ഡോ. തോമസ് ഏബ്രഹാം, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ. ഫിലിപ്പ് ജോര്‍ജ് ആമുഖ പ്രസംഗം നടത്തി. കുര്യാക്കോസ് പന്നിക്കോട്, അബു ഏബ്രഹാം എന്നിവര്‍ യോഗത്തിന്റെ ക്രമീകരണങ്ങള്‍ നടത്തി.
അത്തനാസിയോസ് തിരുമേനി അനുസ്മരണം പോര്‍ട്ട് ചെസ്റ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക