Image

ആണവോര്‍ജ വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കു ഇന്ത്യന്‍ വംശജ റിതാ ബരന്‍വാള്‍

Published on 04 October, 2018
ആണവോര്‍ജ വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കു ഇന്ത്യന്‍ വംശജ റിതാ ബരന്‍വാള്‍
വാഷിങ്ങ്ടന്‍: യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കു ഇന്ത്യന്‍ വംശജ റിതാ ബരന്‍വാളിനെ പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു.
നിയമനം സെനറ്റ് അംഗീകരിക്കണം. ആണവ സാങ്കേതിക ഗവേഷണം, ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങിയവയാണു ചുമതലകള്‍.

എംഐടിയില്‍നിന്നു മെറ്റീരിയല്‍സ് സയന്‍സിലും എന്‍ഞ്ചിനീയറിങ്ങിലും ബിരുദം നേടിയ റിതാ ബരന്‍വാള്‍ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്നു ഗവേഷണവും പൂര്‍ത്തിയാക്കി. എംഐടി മെറ്റീരിയല്‍സ് ഗവേഷണ ലബോറട്ടറി ഉപദേശക, ആണവ പദ്ധതിയായ 'ഗെയിന്‍'ന്റെ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക