Image

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും ഡോ, ഡെന്നിസ് മുക്വേഗിനും

Published on 05 October, 2018
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും  ഡോ,  ഡെന്നിസ് മുക്വേഗിനും

സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിനും കോംഗോയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ.  ഡെന്നിസ് മുക്വേഗിനും.

ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കി ഉപയോഗിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. സ്വന്തം ജീവന്‍ പോലും കണക്കിലെടുക്കാതെ അക്രമങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇവരെന്നു പുരസ്‌കാര സമിതി വിലയിരുത്തി.

നാദിയ മുറാദ് ഐഎസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ്. നാദിയ മുറാദിനെ 2014ല്‍ ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. ലൈംഗിക അടിമയായിരുന്ന അവര്‍ 2017ല്‍ ആണ് മോചിപ്പിക്കപ്പെട്ടത്. പിന്നീട് യുദ്ധത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ അംബാസിഡറാണ് നാദിയ മുറാദ്.

ഡെന്നിസ് മുക്വേഗ് പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപനും ഡയറക്ടറുമാണ്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. 
Join WhatsApp News
Anthappan 2018-10-05 18:47:42
I am glad that Judge Kavanaugh was not there as a judge to select them for Nobel peace price
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക