Image

സവാദ്‌ കൊലപാതകം: ഭാര്യ സൗജത്ത്‌ അറസ്റ്റില്‍

Published on 06 October, 2018
സവാദ്‌ കൊലപാതകം: ഭാര്യ സൗജത്ത്‌ അറസ്റ്റില്‍

താനൂര്‍: മലപ്പുറം താനൂരില്‍ മത്സ്യത്തൊഴിലാളിയായ സവാദിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിനെയും സഹായി സൂഫിയാനെയും പോലീസ്‌ അറസ്റ്റു ചെയ്‌തു.
കേസിലെ മുഖ്യപ്രതിയും സൗജത്തിന്റെ കാമുകനുമായ അബ്ദുള്‍ ബഷീര്‍ ദുബായിലേക്ക്‌ കടന്നുവെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. താനൂര്‍ അഞ്ചുടി സ്വദേശി സവാദ്‌ വ്യാഴാഴ്‌ചയാണ്‌ കൊലചെയ്യപ്പെട്ടത്‌. പോലീസ്‌ എത്തിയപ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ സവാദ്‌ രക്തത്തില്‍ക്കുളിച്ച്‌ കിടക്കുന്നതാണ്‌ കണ്ടത്‌. തലയ്‌ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട്‌ മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക