Image

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Published on 06 October, 2018
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറോം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒ.പി റാവത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 12നും 20നും രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബി.ജെ.പിയാണ് നിലവില്‍ ഛത്തീസ്ഗഡിലെ ഭരണകക്ഷി. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28ന് തിരഞ്ഞെടുപ്പ് നടക്കും. മിസോറാമിലും കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബി.ജെ.പിയുമാണ് ഭരണകക്ഷി. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കും. തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും രാജസ്ഥാനില്‍ ബി.ജെ.പിയുമാണ് നിലവില്‍ ഭരിക്കുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലയ്ക്കാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തന്നത്. കേന്ദ്രത്തില്‍ ഭരണതുടര്‍ച്ചയ്ക്ക് ശ്രമിക്കുന്ന ബി.ജെ.പിക്കും. കേന്ദ്ര വിരുദ്ധ മഹാസഖ്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനും നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക