Image

മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 13 ശനി

ഏബ്രഹാം ഈപ്പന്‍, ഹ്യുസ്റ്റന്‍ Published on 07 October, 2018
മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 13 ശനി
പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ ചെങ്ങന്നൂര്‍ ഭദ്രസനാധിപനുമായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ അനുസ്മരണ സമ്മേളനം ഒക്ടോബര്‍ 13 ശനിയാഴ്ച ന്യൂയോര്‍ക്കിലുള്ള യോങ്കെഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (ST. THOMASORTHODOX CHURCH, 2 RIVERVIEW PLACE, YONKERS, NY 10701, TEL: 914-965-5586) വെച്ച് നടത്തപ്പെടുന്നു.

രാവിലെ 9:00 മണിക്ക് നടത്തുന്ന പ്രഭാതന മസ്‌കാരത്തിനും തുടര്‍ന്ന് 10:00 മണിക്കുള്ള വിശുദ്ധ കുര്‍ബ്ബാനയ്ക്കും യുറോപ്പ് ഭദ്രാസനാധിപനും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അനുസ്മരണ പ്രഭാഷണം നടത്തും.

പള്ളിയില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും പാര്‍ക്കിംഗ് സൌകര്യം പള്ളിയിലും, തൊട്ടടുത്ത സ്ട്രീറ്റിലും ലഭ്യമാണന്നു വികാരി വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. തോമസ് ഏബ്രഹാം 203-329-8010, ജോസഫ് ഏബ്രഹാം 609-792- 0747, മാത്യു ജോര്‍ജ്ജ് 516-742-3686, പ്രകാശ് മാത്യു 203-512-4410,ഏബ്രഹാം പന്നിക്കോട്ട് 330-858-4653, തോമസ് ഫിലിപ്പ് 678-234-0025, ഡോ. കോശി പൂവത്തൂര്‍ 610-409-5611, ഡോ. അലക്‌സാണ്ടര്‍ തരകന്‍ 516-921-5391, രാജു എം. വര്‍ഗീസ് 609-405-1216.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക