Image

വിധിയില്‍ സര്‍ക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി

Published on 07 October, 2018
വിധിയില്‍ സര്‍ക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സര്‍ക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രി കുടുംബം സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ കാര്യം അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.

ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായ സമന്വയത്തിനായി കമീഷനെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചില്‍ നിന്നും വിധിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ നല്‍കുന്ന പുന:പരിശോധന ഹരജിയില്‍ മറിച്ചൊരു വിധിയുണ്ടായാല്‍ അതിനെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക