Image

കാട്ടുകുതിര നാടകം ഒരിക്കല്‍ കൂടി അരങ്ങിലേക്ക്

രാജു പള്ളത്ത് Published on 07 October, 2018
കാട്ടുകുതിര നാടകം ഒരിക്കല്‍ കൂടി അരങ്ങിലേക്ക്
സാന്‍ ഫ്രാന്‍സിസ്‌കോ യിലെ അനുഗ്രഹീത കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് ഒരിക്കല്‍കൂടി "കാട്ടുകുതിര" അരങ്ങിലെത്തുന്നു .

സാന്‍ ഫ്രാന്‍സിസ്‌കോ , ഫ്‌ളോറിഡ, ലോസ് ആഞ്ചെലസ് എന്നിവിടങ്ങളിലെ പ്രശംസനീയ മായ പ്രകടനങ്ങള്‍ക്ക് ശേഷം പൊതുജനാഭിലാഷം പരിഗണിച്ചാണ് ഫ്രീ മോണ്ട് ഓഹ്ലോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ പതിമൂന്നിന് വൈകീട്ട് 5.30 മണിക്ക് നാലാമത്തെ അവതരണത്തിന് ഈ കലാസ്‌നേഹികള്‍ തയ്യാറായത് .

സര്‍ഗ്ഗ പ്രതിഭയായ എസ് എല്‍ പുരം സദാനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ആയിരത്തില്‍ പരം അരങ്ങില്‍ അവതരിപ്പിച്ചനാടകം കലാമൂല്യം തരി പോലും ചോര്‍ന്നു പോകാതെ യാണ് ഇവിടെ പുനരാവിഷ്കരിച്ചത് . ബേ ഏരിയയുടെ സ്വന്തം ആര്‍ട്ടിസ്റ്റ്ശ്രീജിത്ത് ശ്രീധരനാണ് മനോഹരമായ രംഗ പടം ചമച്ചത്. അനുഗ്രഹീത മ്യൂസിഷ്യന്‍ ബിനു ബാലകൃഷ്ണന്‍ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി . ചാരുലത തമ്പുരാട്ടിയുടെ മഞ്ഞു പോലുള്ളൊരു മനസ്സ് വരികളില്‍ പകര്‍ത്തി ഗാനം രചിച്ചത് ഏവര്‍ക്കുംസുപരിചിത യായ കവയിത്രി ബിന്ദു ടിജി. പാടിയത് റീമ നാഥ് .

രാജന്‍ പി ദേവ് അനശ്വര മാക്കിയ കൊച്ചുവാവ ക്ക് തീവ്ര ഭാവങ്ങളാല്‍ ജീവന്‍ പകര്‍ന്നത് മധു മുകുന്ദന്‍. ജനപ്രിയ കഥാപാത്രങ്ങളായ ആന നായരായി ഉമേഷ് നരേന്ദ്രനും കുറത്തി കല്യാണിയായി ബിന്ദു ടിജി യുംഅരങ്ങിലെത്തുന്നു. പുള്ള മേനോന്‍ എന്ന സതീഷ് മേനോന്‍, മങ്കയായി സന്ധ്യ സുരേഷും മോഹന്‍ ആയി രാജീവും വേഷമിടുന്നു. ചാരുലത തമ്പുരാട്ടി യുടെ ഹൃദയ സൗന്ദര്യം പ്രേക്ഷകരിലെത്തിക്കുന്നത്

ലാഫിയ സെബാസ്റ്റ്യന്‍ . ഷാപ്പുകാരനും പളനിക്കാരു മായും രംഗത്തെത്തുന്നത് സജന്‍ മൂലപ്ലാക്കല്‍ , സജീവ് പിള്ള , ഹരിശങ്കര്‍എന്നിവരാണ് . അണിയറയില്‍ ഷെമി ദീപക് , നാരായണന്‍ , സന്ദീപ് , സജേഷ് .

സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മുഴുവന്‍ മലയാളികളുടെയും സഹകരണത്തോടെ ഒരു വട്ടം കൂടി പ്രേക്ഷക മനസ്സുകളിലേക്ക്ചിരിയായ് പ്രണയ മായ് ദുഃഖമായ് പെയ്തിറങ്ങാന്‍ ഇവര്‍ തയ്യാറായി കഴിഞ്ഞു .
കാട്ടുകുതിര നാടകം ഒരിക്കല്‍ കൂടി അരങ്ങിലേക്ക്
Join WhatsApp News
Sudhir Panikkaveetil 2018-10-07 19:06:26
ശ്രീമതി ബിന്ദു ടിജിക്കും മറ്റ്  നടീ-നടന്മാർക്കും 
എല്ലാ വിധ ആശംസകളും നേരുന്നു.   തമ്പുരാട്ടിയുടെ 
മഞ്ഞു പോലുള്ള മനസ്സ് വരികളിൽ പകർത്തി 
ശ്രീമതി ബിന്ദുരചിച്ച ഗാനം ഇ മലയാളിയിൽ പ്രസിദീകരിക്കുമെന്ന് 
വിശ്വസിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക