Image

ശബരിമല സ്ത്രീ പ്രവേശനം: നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം

Published on 07 October, 2018
ശബരിമല സ്ത്രീ പ്രവേശനം: നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം ആരംഭിച്ചു. ശബരിമല ആചാര സംരക്ഷണ സമിതിയാണ് നിലയ്ക്കലില്‍ രാപ്പകല്‍ സമരം തുടങ്ങിയത്.  ശബരിമല വിശ്വാസങ്ങളെ പാടെ തകര്‍ക്കുന്ന ആചാര വിരുദ്ധ നീക്കം ഭക്തന്മാര്‍ക്ക് മാനസിക ആഘാതം നല്‍കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സമര സമിതി പ്രതികരിച്ചു. കേരളം മുഴുവന്‍ പ്രതിഷേധമുയര്‍ന്നിട്ടും വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികളൊന്നുമില്ലെന്ന് സമരസമിതി ചൂണ്ടിക്കാണിച്ചു.

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വസ്തുതാവിരുദ്ധമാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സമര സമിതി ആരോപിച്ചു. സ്ത്രീ പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ആചാരത്തിന്റെ ഭാഗമാണെന്നും ആചാരം ലംഘിച്ച് കടന്ന് വരുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കുമെന്നും സമരസമിതി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക