Image

പാലക്കാട്‌ എട്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷുമായി യുവതി പിടിയില്‍

Published on 08 October, 2018
പാലക്കാട്‌ എട്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷുമായി യുവതി പിടിയില്‍


പാലക്കാട്‌: വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ടുകിലോഗ്രാം ഹാഷിഷ്‌ ഓയിലുമായി കന്യാകുമാരി സ്വദേശിനി ഒലവക്കോട്ട്‌ പിടിയിലായി. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജ(21)യാണ്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ബ്യൂറോയും സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടിയിലായത്‌.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ ഒമ്പതരയോടെ ഒലവക്കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ്‌ സിന്ധുജ പിടിയിലായത്‌.

തോള്‍ബാഗില്‍ പ്ലാസ്റ്റിക്‌ സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക്‌ കടത്തുകയായിരുന്നു ഇവ. തൃശ്ശൂര്‍ ചാവക്കാട്‌ സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു ഇവയെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയാണ്‌ സിന്ധുജയുടെ പ്രതിഫലം. ഇത്‌ 17ാം തവണയാണ്‌ സിന്ധുജ ചാവക്കാടേക്ക്‌ ഹാഷിഷ്‌ എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന്‌ ഒമാനിലേക്ക്‌ കടത്താനാണ്‌ ഇത്‌ എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക