Image

ശബരിമല സന്നിധാനത്തേക്ക്‌ വനിതാ പൊലീസുകാരെ അയക്കില്ലന്ന്‌ ഡി.ജി.പി

Published on 08 October, 2018
ശബരിമല സന്നിധാനത്തേക്ക്‌ വനിതാ പൊലീസുകാരെ അയക്കില്ലന്ന്‌ ഡി.ജി.പി


ശബരിമല സന്നിധാനത്ത്‌ സ്‌പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ 40 വനിതാ പോലീസുകാരുടെ പട്ടിക തയ്യാറാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ഡി.ജിപി. ലോക്‌നാഥ്‌ ബെഹ്‌റ.

ശബരിമലയില്‍ ഈ മാസം 14, 15 തിയതികളിലായി വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്കെത്തും എന്ന നിലയില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ പോലീസുകാരെ ശബരിമലയിലേക്ക്‌ നിര്‍ബന്ധിച്ച്‌ ഡ്യൂട്ടിക്ക്‌ അയയ്‌ക്കില്ല. ശബരിമലയിലേക്ക്‌ അന്യ സംസ്ഥാനത്തു നിന്നുള്ള വനിതാ പോലീസുകാരുടെ സേവനം ലഭിക്കുന്നതിനു വേണ്ടി അവിടത്തെ ഡി.ജി.പിമാര്‍ക്ക്‌ കത്ത്‌ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തുലാമാസ പൂജയ്‌ക്കു നട തുറക്കുമ്പോള്‍ അധികം സ്‌ത്രീകള്‍ സന്നിധാനത്തേക്ക്‌ എത്തില്ലെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
Join WhatsApp News
വനിതാ പോലീസിനു വേണ്ടി ഒരു പ്രാർത്ഥന 2018-10-08 23:14:32
ചങ്ങലക്ക് ഭ്രാന്തു വന്നാൽ 
ഭ്രാന്തന്മാർ പിന്നെ എന്തു ചെയ്യും 
സ്ത്രീകളെ ദർശിക്കും മാത്ര തന്നെ 
അയ്യപ്പന്മാർക്ക് കാമ ഭ്രാന്തുവന്നാൽ 
സ്ത്രീപോലീസുകാർ പിന്നെന്തു ചെയ്യും 
ശബരിമല വാഴും ശാസ്താവേ നീ 
എന്തിനിങ്ങനെ ഒരു വിധി കൊണ്ടുവന്നു 
എന്തിനു നീ സുപ്രീം കോർട്ടിൽ പോയി 
എങ്ങെനയാ ന്യാധിപന്മാരുടെ ദേഹത്ത് കേറി കൂടി 
ഇങ്ങനെ ഒരു വിധി കല്പിച്ചിടാൻ 
നീയാണിതിലെ വില്ലനെന്ന് 
നന്നായി അറിയുന്നീ അവർണ്ണർ ഞങ്ങൾ 
സ്ത്രീകളെല്ലാം നിന്റെ സൃഷ്ടിയല്ലേ 
ആർത്തവം നീയവർക്ക് കൊടുത്തതല്ലേ 
എന്താണ് പിന്നെ നിന്റെ ഭക്തന്മാർ 
നാട്ടിൽ കലാപം സൃഷിട്ടിക്കുന്നേ ?
പോലീസാണെലും സ്ത്രീകൾ പാവങ്ങളാ 
വെറുതെ അവരെ കുഴപ്പത്തിൽ ആക്കരുതേ 
പെങ്ങന്മാരാ  അവർ ഭാര്യമാരാ 
അമ്മമാരാ അവർ അമ്മൂമ്മ മാരാ
അവരൊക്കെ നിന്നെ ഒന്ന് ദർശിച്ചോട്ടെ 
അയ്യപ്പന്മാരെ നീ കടിഞ്ഞാൺ ഇട്ടു നിറുത്തിയാട്ടെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക